മോദി തമിഴ്നാട്ടിൽനിന്ന് മൽസരിക്കുമോ? അഭ്യൂഹം ശക്തമെന്ന് ബിജെപി നേതാവ്

K Annamalai (Photo - Twitter/@annamalai_k)
കെ. അണ്ണാമലൈ (Photo - Twitter/@annamalai_k)
SHARE

ന്യൂഡൽഹി∙ 2024ലെ പൊതു തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിൽനിന്നു മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്ക് ശക്തിപകർന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. പ്രധാനമന്ത്രി മേഖല അതിർത്തികൾ ഭേദിച്ചു. ഇപ്പോൾ ‘അകത്തുള്ള’യാളാണെന്ന നിലയിലാണ് പരിഗണിക്കപ്പെടുന്നത്. ‘പുറത്തെ ആളെന്ന’ നിലയിൽ അല്ലെന്നും അണ്ണാമലൈ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയുടെ പോഡ്കാസ്റ്റിലാണ് അണ്ണാമലൈ ഈ കാര്യം പറഞ്ഞത്.

2024ലെ പൊതു തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിൽനിന്ന് ജനവിധി തേടണം. മോദി തമിഴ്നാട്ടിൽനിന്നു മൽസരിക്കുമെന്ന അഭ്യൂഹം എങ്ങനെയോ മാധ്യമങ്ങളിലൂടെ പടർന്നുവെന്നും താൻ പലയിടങ്ങളിലും ചെല്ലുമ്പോൾ ജനങ്ങൾ ഇക്കാര്യം ചോദിക്കുന്നുവെന്നുമാണ് അണ്ണാമലൈ പറയുന്നത്. 

തമിഴ്നാട്ടിൽനിന്ന് മോദി മൽസരിക്കുകയാണെങ്കിൽ തമിഴരിൽ ഒരാളാണെന്ന വികാരം ഉണ്ടാവുകയും അത് വോട്ടായി മാറുകയും ചെയ്യുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ‘‘രാമനാഥപുരത്തുനിന്ന് മോദി മൽസരിക്കുമെന്ന അഭ്യൂഹം കേൾക്കുന്നു. തൂത്തുക്കുടിയിലെ ചായക്കടകളിൽ പോലും ഇതു സജീവ ചർച്ചയാണ്’’ – അദ്ദേഹം കൂട്ടിച്ചേർത്തു.

സാധാരണയായി ജാതി, തമിഴ് വികാരം എല്ലാം വോട്ടെടുപ്പിൽ നിർണായകമാണെന്നും എന്നാൽ മോദി മൽസരിക്കാനിറങ്ങിയാൽ ഇതെല്ലാം അപ്രസക്തമാകുമെന്നുമാണു പ്രാദേശിക ബിജെപി നേതാക്കളുടെ വാദം. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വാരാണസി, ഗുജറാത്തിലെ വഡോദര എന്നിവിടങ്ങളിൽനിന്നാണ് മോദി ജനവിധി തേടിയത്. രണ്ടിടത്തും വിജയിച്ച മോദി പക്ഷേ, വരാണാസിയുടെ ജനപ്രതിനിധിയായാണ് സഭയിൽ എത്തിയത്. 2019ൽ ഈ വിജയം അദ്ദേഹം ആവർത്തിക്കുകയും ചെയ്തു. 

English Summary: People want Modi to contest from TN, says BJP state chief Annamalai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS