പത്തനംതിട്ട∙ കൈപ്പട്ടൂരിനു സമീപം തെക്കേക്കുരിശിൽ സ്വകാര്യ ബസും സിമന്റ് മിക്സർ ലോറിയും കൂട്ടിയിടിച്ചു മറിഞ്ഞ് 14 പേർക്കു പരുക്ക്. പരുക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇന്നു രാവിലെ 10നാണ് അപകടമുണ്ടായത്. പത്തനംതിട്ടയിൽനിന്ന് അടൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്.
English Summary: Private Bus - Lorry Accident at Pathanamthitta, Kaipattoor