കൊച്ചി∙ പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) നേതാക്കള്‍ക്ക് പിന്തുണയുമായി എസ്ഡിപിഐ. ജപ്തി നടപടികളുടെ പേരില്‍ ആരും വഴിയാധാരമാകില്ലെന്ന് എസ്‍ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ.ഫൈസി പറഞ്ഞു. കൊച്ചിയില്‍ നടന്ന എസ്ഡിപിഐയുടെ സമരപ്രഖ്യാപന സമ്മേളനത്തിലായിരുന്നു പിന്തുണ പ്രഖ്യാപിച്ചത്.
‘‘ജപ്തിയൊക്കെ കണ്ട് സന്തോഷിക്കുന്ന ആളുകളോട് പറയാനുള്ളത്, എസ്ഡിപിഐയുടെ പ്രവർത്തകർ ജീവിച്ചിരിക്കുന്ന കാലത്തോളം ജപ്തിയുടെ പേരിൽ ഒരാളും വഴിയാധാരമാകില്ല’’– അദ്ദേഹം പറഞ്ഞു. പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്ഐ) മിന്നൽ ഹർത്താലിലെ നാശനഷ്ടങ്ങൾക്കു പകരമായി നേതാക്കളുടെ വസ്തുവകകൾ ജപ്തി ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
English Summary: SDPI extended support to PFI leaders