ADVERTISEMENT

കൊല്ലം∙ പൊലീസിനെതിരെ ആത്മഹത്യാക്കുറിപ്പെഴുതി വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു. വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കൊല്ലം ക്ലാപ്പന സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെയാണ് വിദ്യാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.

ജനുവരി 23ന് വിദ്യാര്‍ഥി ഉള്‍പ്പെടെ നാലുപേരെ ഒരുസംഘം ആക്രമിച്ചിരുന്നു. ഇവര്‍ക്കെതിരെ നല്‍കിയ പരാതി ഒത്തുതീര്‍ക്കാന്‍ ഓച്ചിറ പൊലീസ് ശ്രമിച്ചെന്നാണ് വിദ്യാര്‍ഥിയുടെ ആരോപണം. വിസമ്മതിച്ചപ്പോള്‍ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ആരോപിക്കുന്നു.

‘‘ഞാൻ ഇന്നലെ പൊലീസ് സ്റ്റേഷനിൽ പോയപ്പോൾ പൊലീസ് എന്നെ വിരട്ടി. സ്കൂളിൽ വച്ച് ഉണ്ടായ പ്രശ്നത്തിന് ഞങ്ങൾ കേസ് കൊടുത്തപ്പോൾ പൊലീസ് അവരുടെ കൂടെ നിന്ന് എന്നെയും എന്റെ കൂടെയുള്ള ചേട്ടന്മാരെയും അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. വീട്ടിലും സ്കൂളിലും ഞാൻ നാണംകെട്ടു. എനിക്ക് ഇനി ജീവിക്കണ്ട’’– ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. 

ആത്മഹത്യാക്കുറിപ്പ് വാട്സാപ്പിൽ സ്റ്റാറ്റസാക്കിയശേഷമാണ് വിഷക്കായ കഴിച്ചത്. വാട്സാപ്പ് സ്റ്റാറ്റസ് കണ്ടപ്പോഴാണ് സുഹൃത്തുക്കള്‍ ഉൾപ്പെടെ വിവരം അറിഞ്ഞത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

English Summary: Student tried to Commit Suicide by writing Suicide note against Police

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com