തൊടുപുഴ∙ ഇടുക്കി പന്നിയാർ എസ്റ്റേറ്റിൽ ആനകളെ തുരത്താൻ ശ്രമം തുടരുന്നു. ഏലത്തോട്ടത്തിൽ നിലയുറപ്പിച്ചിരിക്കുന്നത് ഏഴ് ആനകളാണ്. വലിയ ബഹളം വച്ചും പടക്കം പൊട്ടിച്ചുമാണ് അവയെ കാടുകയറ്റാനുള്ള ശ്രമമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്നത്. ജനങ്ങൾ സംയമനം പാലിച്ചില്ലെങ്കിൽ ദൗത്യം ബുദ്ധിമുട്ടാകുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയിൽ പന്നിയാര്‍ എസ്റ്റേറ്റില്‍ കാട്ടാന റേഷന്‍ കട തകർത്തിരുന്നു. പത്ത് ദിവസത്തിനിടെ നാല് തവണയാണ് കാട്ടാന റേഷന്‍ കട ആക്രമിച്ചത്. സാധനങ്ങള്‍ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നതിനാല്‍ ഒന്നും നഷ്ടമായില്ല. വെള്ളിയാഴ്ച പുലർച്ച രണ്ടിന് ചിന്നക്കനാൽ ബി.എൽ.റാമിൽ കുന്നത്ത് ബെന്നിയുടെ വീടും കാട്ടാന തകർത്തിരുന്നു. തലനാരിഴയ്ക്കാണ് കുടുംബം രക്ഷപ്പെട്ടത്. പരുക്കേറ്റ ബെന്നി രാജകുമാരിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. കഴിഞ്ഞദിവസം ആനയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടിരുന്നു.
English Summary: Wild elephant attack in Panniar estate