ADVERTISEMENT

തിരുവനന്തപുരം ∙ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി എ.കെ.ശശീന്ദ്രന്‍. ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിന്റെ മോചനം ജയില്‍ അധികൃതര്‍ വൈകിപ്പിച്ചു. വൈകിട്ട് കോടതി ഉത്തരവ് ലഭിച്ചിട്ടും രാത്രി 9നാണ് ഫൈസലിനെ മോചിപ്പിച്ചത്. ആരെയോ പ്രീതിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി.

ജനുവരി 11നാണ് കവരത്തി സെഷൻസ് കോടതി മുഹമ്മദ് ഫൈസൽ, സഹോദരൻ നൂറുൽ അമീൻ എന്നിവരടക്കം ഒന്നു മുതൽ നാലു പ്രതികൾക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് സാലിഹിനെ 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ ആക്രമിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ശിക്ഷ. എന്നാൽ ഈ വിധി ഹൈക്കോടതി മരവിപ്പിച്ചതിനു പിന്നാലെ ഫൈസൽ ജയിൽമോചിതനായിരുന്നു.

English Summary: Minister AK Saseendran against Kannur Central Jail officials

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com