ADVERTISEMENT

ആലപ്പുഴ ∙ കുട്ടനാട് സിപിഎമ്മിലെ വിഭാഗീയതയ്ക്ക് പരിഹാരമായേക്കും. പരാതികള്‍ അതത് ഘടകങ്ങളില്‍ ചര്‍ച്ച ചെയ്യാനാണു നിര്‍ദേശം. പരിഹരിക്കാനാകാത്ത പരാതികളില്‍ ജില്ലാ കമ്മിറ്റി തീരുമാനമെടുക്കും. പരാതിയുടെ പേരില്‍ പാര്‍ട്ടിയില്‍നിന്ന് ആരെയും ഒഴിവാക്കില്ലെന്നും നേതൃത്വം വ്യക്തമാക്കി.

Read Also: ഓഹരിയുടെ വില കുറയ്ക്കില്ല, വില്‍പനയും നീട്ടില്ല: 20,000 കോടി സമാഹരിക്കാൻ അദാനി

കുട്ടനാട്ടിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് 10 ലോക്കൽ കമ്മിറ്റികളിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ചർച്ച നടന്നു. മുന്നൂറോളം ആളുകൾ പാർട്ടി അംഗത്വം ഉപേക്ഷിക്കുന്നതിനായി കത്തുനൽകിയ 6 ലോക്കൽ കമ്മിറ്റികളിലെ പരാതികൾ പ്രത്യേകം പരിഹരിച്ചു.

അവരുടെ പരാതികൾ വ്യക്തമായി കേൾക്കുകയും പങ്കെടുക്കാൻ കഴിയാത്തവരുടെ പരാതികൾ എഴുതി വാങ്ങുകയും ചെയ്തു. പരാതികളിൽ നടപടി സ്വീകരിക്കാൻ അതത് ലോക്കൽ കമ്മിറ്റികൾക്ക് ജില്ലാ നേതൃത്വം നിർദേശം നൽകി.

English Summary: CPM Kuttanad local committee meeting, Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com