മലപ്പുറം ∙ സംസ്ഥാന സർക്കാരിന്റെ മദ്യം വിൽക്കാതിരിക്കാൻ കൈക്കൂലി. മലപ്പുറം എടപ്പാളിലെ ബവ്കോ ഔട്ട്‌ലെറ്റ് ജീവനക്കാരിൽനിന്ന് 18,600 രൂപ പിടികൂടി. സ്വകാര്യ മദ്യ ബ്രാൻഡുകൾ നൽകിയ പണമാണെന്നു ജീവനക്കാരന്‍ വിജിലൻസിന് മൊഴി നല്‍കി.
ഗോഡൗണിലെ ബാഗിൽ രഹസ്യകോഡ് സഹിതം ചുരുട്ടി വച്ച നിലയിലായിരുന്നു നോട്ടുകൾ. എട്ട് ജീവനക്കാർക്ക് വീതിച്ചെടുക്കാനുള്ള തുകയാണെന്നും വിജിലൻസിനോട് ജീവനക്കാര്‍ വെളിപ്പെടുത്തി.
Also Read: ഓഹരിയുടെ വില കുറയ്ക്കില്ല, വില്‍പനയും നീട്ടില്ല: 20,000 കോടി സമാഹരിക്കാൻ അദാനി
പൊതുമേഖല, സർക്കാർ ബ്രാൻഡുകൾ വിൽക്കാതെ സ്വകാര്യ കമ്പനികളുടെ മദ്യം കൂടുതൽ വിൽക്കാനായാണ് പണം നൽകിയത്. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പരിശോധിക്കുകയാണെന്ന് വിജിലൻസ് അറിയിച്ചു.
English Summary: Edappal bevco outlet bribe case