ADVERTISEMENT

പട്ന ∙ മാവോയിസ്റ്റുകളുടെ ഭീകരാക്രമണ പദ്ധതി തകർത്ത് സുരക്ഷാ സേനകൾ. ബിഹാറിലെ മാവോയിസ്റ്റ് മേഖലയായ ഔറംഗാബാദിൽ സിആർപിഎഫും ബിഹാർ പൊലീസ് സേനാ വിഭാഗങ്ങളും ചേർന്നു നടത്തിയ തിരച്ചിലിൽ 162 ശക്തിയേറിയ ബോംബുകൾ (ഐഇഡി) പിടിച്ചെടുത്തു. വനമേഖലയിലെ ഗുഹയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

പിടിച്ചെടുത്ത ബോംബുകൾ സിആർപിഎഫ് നിർവീര്യമാക്കി. ഔറംഗാബാദിലെ മാവോയിസ്റ്റുകളെ തുരത്താനായി സിആർപിഎഫും ബിഹാർ പൊലീസും ചേർന്നു വനമേഖലയിൽ നിരന്തരം റെയ്ഡുകൾ നടത്തിയിരുന്നു. ഇതേത്തുടർന്നു പിന്മാറിയ മാവോയിസ്റ്റുകൾ ഉപേക്ഷിച്ചു പോയതാണ് ബോംബുകൾ എന്നാണു കരുതുന്നത്.

English Summary: Indian forces foil major terror plot: 162 IEDs seized from Bihar's Naxal infested Aurangabad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com