ADVERTISEMENT

കോഴിക്കോട് ∙ വടകര അഴിയൂരില്‍ അഞ്ചുവയസ്സുകാരന് നേരെ ഓട്ടോ ഡ്രൈവറുടെ ക്രൂരത. തുപ്പിയപ്പോൾ ഓട്ടോറിക്ഷയില്‍ പറ്റിയതിന് കുട്ടിയുടെ വസ്ത്രം അഴിപ്പിച്ച് തുടപ്പിച്ചു. മാതാവിന്‍റെ പരാതിയില്‍ ബാലാവകാശ കമ്മിഷന്‍ ഇടപെട്ടതോടെ ചോമ്പാല പൊലീസെത്തി മൊഴി രേഖപ്പെടുത്തി. ഓട്ടോയുടെ പുറത്തേയ്ക്കാണ് തുപ്പിയതെന്നാണ് കുട്ടിയുടെ മൊഴി.

Read Also: ‘കേരള സർക്കാർ സാധാരണക്കാരെ പിഴിയുന്നു; പട്ടിണിയിലാവാത്തത് മോദി ഭരിക്കുന്നതിനാൽ’

കടുത്ത നടപടി വേണമെന്ന് മാതാവ് പറഞ്ഞെങ്കിലും കുട്ടിയുടെ മാനസിക നില കണക്കിലെടുത്ത് പരാതിയുമായി മുന്നോട്ട് പോകാന്‍ തയാറല്ലെന്ന് അറിയിച്ചു. പരാതി ഇല്ലെങ്കിലും ബാലാവകാശ കമ്മിഷന്‍റെ നിര്‍ദേശം കണക്കിലെടുത്ത് കേസുമായി മുന്നോട്ട് പോകാനാണ് പൊലീസ് ആലോചിക്കുന്നത്. 

English Summary: Insulting a child by auto driver, Vadakara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com