ധൻബാദ്∙ ജാർഖണ്ഡിലെ ധൻബാദിൽ സ്വകാര്യ നഴ്‌സിങ് ഹോമിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. ഒരാൾക്കു പരുക്കേറ്റു. നഴ്‌സിങ് ഹോം ഉടമ ഡോ. വികാസ് ഹസ്ര, ഭാര്യ ഡോ. പ്രേമ ഹസ്ര, അനന്തരവൻ സോഹൻ ഖമാരി, മറ്റൊരു ബന്ധു, വീട്ടുജോലിക്കാരി താരാദേവി എന്നിവരാണു മരിച്ചത്. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണു തീപിടിത്തമുണ്ടായത്. തീപിടിത്തതിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ധൻബാദ് ഡിഎസ്പി അരവിന്ദ് കുമാർ ബിൻഹ പറഞ്ഞു.
English Summary: Jharkhand: five killed in Dhanbad nursing home fire