‘അമ്മയാവാൻ പ്രായം 22–30 വയസ്സ്, വൈകരുത്; ആയിരക്കണക്കിന് ഭർത്താക്കന്മാർ അറസ്റ്റിലാകും’

himantha-biswa
ഹിമന്ദ ബിശ്വ ശർമ. (Screengrab: Manorama News)
SHARE

ഗുവാഹത്തി ∙ പെൺകുട്ടികൾക്ക് അമ്മയാവാനുള്ള ശരിയായ പ്രായം 22നും 30നും ഇടയിലാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ. ശരിയായ പ്രായം എത്താതെ ഗർഭം ധരിക്കുന്നതു പോലെ തന്നെയാണ് 30 വയസ്സിനു ശേഷമുള്ള ഗർഭധാരണം എന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളുടെ വിവാഹവും ശരിയായ പ്രായം എത്താതെയുള്ള ഗർഭധാരണവും ഇല്ലാതാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

Read Also: കൗമാരക്കാരെ കീഴടക്കി കഞ്ചാവ്; തുടക്കം പുകവലി‍, ലഹരിയിലേക്ക് ക്ഷണിച്ചത് കൂട്ടുകാർ’

അമ്മയാവുന്നത് യുവതികൾ വൈകിപ്പിച്ചാൽ അത് സങ്കീർണതകളിലേക്ക് നയിക്കും. എല്ലാത്തിനും അതിന്റേതായ പ്രായം ഉണ്ട് എന്ന നിലയിലാണ് ദൈവം നമ്മുടെ ശരീരത്തെ സൃഷ്ടിച്ചിരിക്കുന്നത്. അസമിൽ നടക്കുന്ന വിവാഹങ്ങളിൽ 31 ശതമാനവും ശൈശവ വിവാഹങ്ങളാണ്. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ വിവാഹം ചെയ്ത നിരവധി പുരുഷന്മാർ തടവിലാവാൻ പോവുന്നു.

അടുത്ത 5–6 മാസത്തിനുള്ളിൽ ആയിരക്കണക്കിന് ഭർത്താക്കന്മാരെ അറസ്റ്റ് ചെയ്തേക്കും. 14 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകൃത്യമാണെന്നും അസം മുഖ്യമന്ത്രി പറഞ്ഞു. 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ വിവാഹം ചെയ്ത പുരുഷന്മാരെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്യാൻ അസം മന്ത്രിസഭ തീരുമാനിച്ചിരുന്നു. 

English Summary: 'Thousands of Husbands Will be Arrested ...': Assam CM Himanta Biswa Sarma on Underage Marriages

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS