ADVERTISEMENT

തിരുവനന്തപുരം ∙ കൗമാരക്കാര്‍ കൂടുതൽ ഉപയോഗിക്കുന്ന ലഹരി വസ്തു കഞ്ചാവാണെന്ന് എക്സൈസ് വകുപ്പിന്റെ സർവേ റിപ്പോർട്ട്. പുകവലിയില്‍ നിന്നാണ് കഞ്ചാവിലേക്ക് എത്തുന്നത്. 79% വ്യക്തികൾക്കും സുഹൃത്തുക്കളിൽ നിന്നാണ് ആദ്യമായി ലഹരി പദാർഥം ലഭിക്കുന്നത്. ലഹരി എന്താണെന്ന് അറിയാനാണ് ഭൂരിപക്ഷം പേരും ലഹരി ഉപയോഗിച്ച് തുടങ്ങിയതെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു.

ലഹരിമരുന്ന് കേസില്‍ പിടിക്കപ്പെട്ടവരും, വിമുക്തിയുടെ ഡി–അഡിക്‌ഷൻ കേന്ദ്രങ്ങളിലും കൗൺസിലിങ് കേന്ദ്രങ്ങളിലും ചികിത്സയ്ക്കായി എത്തിയവരുമായ 600 പേരിലാണ് പഠനം നടത്തിയത്.  എല്ലാവരും 19 വയസ്സില്‍ താഴെയുള്ളവരാണ്. 155 പേര്‍ കുറ്റാരോപിതരാണ്. 376 പേര്‍ വിമുക്തി ജില്ലാ ഡി അഡിക്‌ഷൻ കേന്ദ്രങ്ങളിലും, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കൗൺസിലിങ് സെന്‍ററുകളിലും ചികിത്സയ്ക്ക് എത്തിയവരാണ്. 69 പേര്‍ ഇരു വിഭാഗങ്ങളിലും ഉള്‍പ്പെടുന്നു.

കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടവരോട് എക്സൈസ് ഉദ്യോഗസ്ഥരും, ചികിത്സയ്ക്ക് എത്തിയവരില്‍നിന്ന് മനഃശാസ്ത്ര വിദഗ്ധരുമാണ് വിവരം ശേഖരിച്ചത്. കുട്ടികളുടെ സ്വകാര്യത പൂര്‍ണമായി കാത്തുസൂക്ഷിച്ചാണു റിപ്പോര്‍ട്ട് തയാറാക്കിയത്.

excise
എക്സൈസിന്‍റെ സർവേ റിപ്പോർട്ട് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രകാശനം ചെയ്യുന്നു.

സർവേയിലെ പ്രധാന കണ്ടെത്തലുകൾ

1) സർവേയിൽ പങ്കെടുത്തവരിൽ 97% പേർ ഒരു തവണയെങ്കിലും ലഹരിവസ്തുക്കൾ ഉപയോഗിച്ചവരാണ്. 

2) ലഹരി ഉപയോഗങ്ങളിൽ 82% പേരും രേഖപ്പെടുത്തിയിരിക്കുന്ന പ്രധാന ലഹരി പദാർഥം കഞ്ചാവാണ്. 75.66% പുകവലിയും 64.66% മദ്യവും 25.5% ലഹരി ഗുളികകളും ഉപയോഗിച്ചു. നിലവില്‍ 77.16% പേരും പുകവലിയുള്ളവരാണ്. മദ്യം ഉപയോഗിക്കുന്ന 69.5% പേരും കഞ്ചാവ് ഉപയോഗിക്കുന്ന 63.5% പേരുമുണ്ട്. 

3) ലഹരി എന്താണെന്ന് അറിയാനാണ് ഭൂരിപക്ഷം പേരും ലഹരി ഉപയോഗിച്ച് തുടങ്ങിയത്, 78% പേര്‍. സ്വാധീനം മൂലം 72%, സന്തോഷം ലഭിക്കുമെന്ന പ്രതീക്ഷയില്‍ 51.5% പേരും ലഹരി ഉപയോഗിച്ചു.

4) 78.1% പേരും പുകവലിയിലൂടെയാണ് ലഹരിയിലേക്ക് എത്തിയത്. ആദ്യലഹരിയായി മദ്യം ഉപയോഗിച്ചവര്‍ 36.66%, കഞ്ചാവ് ഉപയോഗിച്ചവര്‍ 16.33%.

5) 79% വ്യക്തികൾക്കും സുഹൃത്തുക്കളിൽ നിന്നാണ് ആദ്യമായി ലഹരി പദാർഥം ലഭിക്കുന്നത്. കുടുംബാംഗങ്ങളില്‍നിന്ന് ലഹരി ആദ്യമായി ലഭിച്ചവര്‍ 5%. സര്‍വേയുടെ ഭാഗമായവരില്‍ 38.16% പേര്‍ ലഹരി വസ്തുക്കള്‍ കൂട്ടുകാര്‍ക്ക് കൈമാറിയിട്ടുള്ളവരാണ്.

6) പത്തിനും പതിനഞ്ചിനും ഇടയിലുള്ള പ്രായത്തിലാണ് 70% പേർ ലഹരി ആദ്യമായി ഉപയോഗിച്ചത്.  15നും 19നും ഇടയില്‍ ലഹരി ഉപയോഗം തുടങ്ങിയവര്‍ 20%. പത്തുവയസ്സിന് താഴെയുള്ള പ്രായത്തിലാണ് 9% ലഹരി ഉപയോഗം ആരംഭിച്ചത്.

7) 46% വ്യക്തികളും ലഹരി പദാർഥങ്ങൾ ഒരു ദിവസം ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കുന്നവരാണ്. 

8) 80% പേരും കൂട്ടുകാരോടൊപ്പമാണ് ലഹരി ഉപയോഗം. ഒറ്റയ്ക്ക് 20% പേര്‍ ലഹരി ഉപയോഗിക്കുന്നു. മാനസിക സമ്മര്‍ദമുണ്ടാകുമ്പോള്‍ ലഹരി ഉപയോഗിക്കുന്ന 35.16% പേരുമുണ്ട്.    

Read Also: ഓഹരിയുടെ വില കുറയ്ക്കില്ല, വില്‍പനയും നീട്ടില്ല: 20,000 കോടി സമാഹരിക്കാൻ അദാനി

9) 94.16 % വ്യക്തികളും പുകവലിക്കുന്ന രീതിയിലാണ് ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നത്.  

10) 77.16 % വ്യക്തികളും നിലവിൽ പുകയില വസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്.    

11) ലഹരി ഉപയോഗിക്കുന്നവരില്‍ 61.5% പേർക്കും വായ് വരണ്ടുപോകുന്ന രോഗാവസ്ഥയുണ്ട്. ക്ഷീണമുള്ളവർ 52%. ഉറക്കം സംബന്ധിച്ച പ്രശ്നമുള്ളവരാണ് 38.6%. അക്രമ സ്വഭാവമുള്ള 37%, ഡിപ്രഷനുള്ള 8.8%, ഓര്‍മപ്രശ്നമുള്ള 8.6% ആളുകളുമുണ്ട്.

12) കേസുകളിൽ ഉൾപ്പെട്ടിട്ടുളള (37.3 %) വ്യക്തികളിൽ 4.83 % പേർമാത്രമാണ് രണ്ടിൽ കൂടുതൽ തവണ ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടത്.

13) വീണ്ടും ലഹരി ഉപയോഗിക്കാനും ലഹരിക്കടത്തിനും തയാറാകാനുള്ള കാരണം ലഹരിയോടുള്ള ആസക്തി കൊണ്ടാണെന്ന് 16.66% അഭിപ്രായപ്പെട്ടു. സാമ്പത്തിക പ്രശ്നങ്ങളാണ് പിന്നിലെന്ന് അഭിപ്രായപ്പെട്ടവരാണ് 11.16%. 

14) ലഹരി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരില്‍ 39.83% പേർക്കു ചെയ്ത കാര്യത്തില്‍ പശ്ചാത്താപമുണ്ട്.

15) കുറ്റാരോപിതരിൽ 38.16% പേർ ലഹരി ഉപയോഗത്തിന് സുഹൃത്തുക്കളെകൂടി പ്രലോഭിപ്പിച്ചിട്ടുളളവരാണ്. 

16) കുറ്റാരോപിതരിൽ 41.5% പേർ കൗൺസിലിങ്ങിന് വിധേയരായിട്ടുളളവരാണ്. 

17) കുറ്റാരോപിതരിൽ 30.78% പേർ ചികിത്സക്ക് വിധേയരായിട്ടുളളവരാണ്.   

Read Also: ‘കേരള സർക്കാർ സാധാരണക്കാരെ പിഴിയുന്നു; പട്ടിണിയിലാവാത്തത് മോദി ഭരിക്കുന്നതിനാൽ’

18) ലഹരിമുക്തചികിത്സയിലൂടെ രോഗമുക്തി നേടിയവരിൽ 32 % പേർ വിമുക്തി മിഷന്റ വിവിധ പരിപാടികളിൽ പങ്കെടുക്കണമെന്നും അവരുടെ സുഹൃത്തുക്കളെക്കൂടി കൗൺസിലിങ്ങിനും ചികിത്സയ്ക്കും വിധേയരാക്കുവാനും താൽപര്യം പ്രകടിപ്പിച്ചവരാണ്. 

19) രോഗമുക്തി നേടിയവരിൽ 87.33% പേർ  ലഹരി ഉപയോഗം കുറയ്ക്കുന്നതിൽ കൗൺസിലിങ് പ്രധാനപ്പെട്ട ഘടകമായി സൂചിപ്പിക്കുന്നു.  

20) രോഗമുക്തി നേടിയവരിൽ 58.16 % പേർ ലഹരിക്കടത്ത് നിയന്ത്രിക്കുന്നതിൽ ശക്തമായ എൻഫോഴ്സ്മെന്റ് നടപടികൾ പ്രധാന ഘടകമാണെന്ന് സൂചിപ്പിക്കുന്നു.

English Summary: Youth drug usage; Excise Survey Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com