ADVERTISEMENT

ചെന്നൈ∙ തന്റെ ഫോട്ടോയോ, സിനിമാ ക്ലിപ്പിങ്ങുകളോ അനുമതിയില്ലാതെ കച്ചവട ആവശ്യത്തിനായി ഉപയോഗിക്കുന്നതിനെതിരെ നടൻ രജനീകാന്ത് രംഗത്ത്. ഫോട്ടോകൾ, ശബ്ദം, പേര്, കാരിക്കേച്ചർ തുടങ്ങിയവ ഉപയോഗിക്കുന്ന മാധ്യമങ്ങൾ, സമൂഹ മാധ്യമ ഫ്ലാറ്റ്ഫോമുകൾ, ഉൽപന്ന നിർമാതാക്കൾ തുടങ്ങിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കും എന്ന് രജനീകാന്തിന്റെ അഭിഭാഷകൻ അറിയിച്ചു. മുൻ‌കൂർ അനുമതി ഇല്ലാതെ ഇത്തരം കാര്യങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ സിവിൽ, ക്രിമിനൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും രരജനീകാന്തിനു വേണ്ടി അഭിഭാഷക സ്ഥാപനം ഇറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു.

വ്യക്തിപ്രഭാവം കൊണ്ടും സ്വഭാവഗുണം കൊണ്ടും നടനെന്ന നിലയിലും രജനീകാന്ത് നേടിയെടുത്ത പദവിയാണ് ‘സൂപ്പർസ്റ്റാർ’. ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള താരത്തിന് വ്യക്തിപരമായി കോട്ടം സംഭവിച്ചാൽ വലിയ നഷ്ടമാണ് ഉണ്ടാകുക. പല നിർമാതാക്കളും അവരുടെ ഉൽപന്നങ്ങളുടെ പേരിൽ രജനിയുടെ ശബ്ദവും ചിത്രവും ഉപയോഗിക്കുന്നുണ്ട്. അനുമതിയില്ലാതെ ഇത്തരം ഉപയോഗങ്ങൾ വഞ്ചനയാണ്. ഒരാളുടെ വ്യക്തിപരമായ സവിശേഷതകളെ അയാളുടെ അറിവില്ലാതെ വാണിജ്യപരമായി ചൂഷണം ചെയ്യാനാകില്ലെന്ന് നോട്ടിസിൽ പറയുന്നു.

Read Also: ഒഡീഷ ആരോഗ്യമന്ത്രിയെ എഎസ്‌ഐ വെടിവച്ചു; വെടിയേറ്റത് നെഞ്ചില്‍: അതീവഗുരുതരം

നേരത്തെ ബോളിവുഡ് താരം അമിതാഭ് ബച്ചനും ഇത്തരം ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. വ്യക്തി എന്ന നിലയ്ക്ക് തന്റെ അവകാശങ്ങൾ സംരക്ഷിക്കണമെന്നായിരുന്നു ആവശ്യം. ഇതനുസരിച്ച് അദ്ദേഹത്തിന്റെ ശബ്ദമോ ചിത്രങ്ങളോ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

English Summary: Rajinikanth issues public notice over infringement of rights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com