ADVERTISEMENT

കൊച്ചി∙ യന്ത്രത്തകരാർ സംശയിച്ച് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറക്കി. ഷാർജയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ IX 412 വിമാനമാണ് രാത്രി എട്ടരയോടെ ലാൻഡിങ് നടത്തിയത്. യാത്രക്കാർ സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചു. വിമാനത്തിലാകെ 193 യാത്രക്കാരും 6 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്.

അതേസമയം എമര്‍ജന്‍സി ലാന്‍ഡിങ് അല്ല നടത്തിയതെന്നും നിശ്ചിത സമയത്ത് (8.34) തന്നെയാണ് വിമാനം കൊച്ചിയില്‍ ഇറങ്ങിയതെന്നും എയര്‍ ഇന്ത്യ അറിയിച്ചു. പൈലറ്റ് എയര്‍ കണ്‍ട്രോള്‍ ട്രാഫിക്കിലേക്ക് (എടിസി) എമര്‍ജന്‍സി കോള്‍ നടത്തിയിട്ടില്ല. ഹൈഡ്രോളിക് പ്രഷര്‍ സംവിധാനത്തില്‍ അസ്ഥിരത ശ്രദ്ധയില്‍പെട്ട പൈലറ്റ് മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ എടിസിയെ വിവരം അറിയിക്കുകയായിരുന്നു. വിമാനം ഇറങ്ങിയതിനു ശേഷം നടത്തിയ പരിശോധനയില്‍ തകരാറുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

English Summary: Air India Express flight makes emergency landing at Cochin airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com