ADVERTISEMENT

കൊച്ചി ∙ ഫോർട്ട് കൊച്ചിയില്‍ രാത്രി പരിശോധനയ്ക്കിടെ എസ്ഐയെ ബൈക്കിലെത്തിയ യുവാക്കള്‍ ഇടിച്ചു തെറിപ്പിച്ചു. പള്ളത്തുരാമന്‍ പാര്‍ക്കിന് സമീപം വാഹനപരിശോധന നടത്തിയിരുന്ന ഫോർട്ട് കൊച്ചി എസ്ഐ സന്തോഷ് മേനോനാണ് പരുക്കേറ്റത്.

ഹെല്‍മറ്റ് ധരിക്കാതെ മട്ടാഞ്ചേരി ഭാഗത്തു നിന്നെത്തിയ യുവാക്കളുടെ വാഹനത്തിനു കൈകാണിച്ച എസ്ഐയെ ഇടിച്ചിട്ടശേഷം സംഘം കടന്നുകളയുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ എസ്ഐയുടെ കൈയ്ക്കു പൊട്ടലുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ബൈക്ക് യാത്രികരെ പിടികൂടാനുള്ള ശ്രമത്തിലാണു പൊലീസ്.

English Summary: Bike Hit SI During Vehicle Checking
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com