ന്യൂഡൽഹി ∙ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ സിപിഐ പങ്കെടുക്കുന്നത് രാഷ്ട്രീയ പക്വത മൂലമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ. ത്രിപുരയിൽ കോൺഗ്രസ് സഖ്യമാകാമെങ്കിൽ ശ്രീനഗറിൽ വരുന്നതിൽ തെറ്റില്ല. ഇത് രാഷ്ട്രീയ പക്വത കാണിക്കേണ്ട സമയമാണെന്നും ഡി. രാജ പറഞ്ഞു. സിപിഎം വിട്ടുനിൽക്കുന്നത് പിണറായിയുടെ ഇടുങ്ങിയ കാഴ്ചപ്പാടുമൂലമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു.
അതേസമയം, ശ്രീനഗറില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ ക്ഷണിക്കപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികളില്‍ ആരൊക്കെ പങ്കെടുക്കുമെന്ന് അറിയില്ലെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി. സിപിഎം. പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിക്ക പ്രതിപക്ഷ പാർട്ടികളും ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ നൽകി. നേതാക്കൾ രാഹുലിനൊപ്പം നടക്കാനുണ്ടായിരുന്നു. അവർക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു.
English Summary: Bharat Jodo Yathra: D Raja against CPM