ADVERTISEMENT

കൊച്ചി ∙ ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് സൈബി ജോസ് കിടങ്ങൂർ ഹാജരായ കേസിലെ മുൻകൂർ ജാമ്യ ഉത്തരവ് ഹൈക്കോടതി തിരിച്ചു വിളിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കേസിലെ പരാതിക്കാർ ഹൈക്കോടതി റജിസ്ട്രാർ ജനറലിനു പരാതി നൽകി. ഹൈക്കോടതി റജിസ്ട്രിയിൽ നിയമ ലംഘനം നടന്നു എന്ന് ആരോപിച്ചാണ് പരാതി.

പ്രോസിക്യൂട്ടർമാർ ഒത്തുകളിച്ചുവെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസിന്റെ റോസ്റ്റർ മറികടന്നു മറ്റൊരു ബെഞ്ച് മുൻകൂർ ജാമ്യ ഹർജി കേട്ടത് സംശയകരമാണ്. നിയമപ്രകാരം അപ്പീലായി മാത്രം ഫയൽ ചെയ്യേണ്ട ജാമ്യഹർജി നേരെ വാദത്തിനെടുത്തതിലും ദുരൂഹതയുണ്ട്. ഉദ്യോഗസ്ഥരും ജാമ്യമാഫിയയുടെ ഭാഗമാണോയെന്ന് അന്വേഷിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു.

സൈബി ഹാജരായ രണ്ടു കേസുകളിലെ ഉത്തരവുകൾ ഹൈക്കോടതി തിരിച്ചു വിളിച്ചിരുന്നു. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്ന കേസിൽ പരാതിക്കാരുടെ വാദം കേട്ടില്ലെന്ന് കണ്ടെത്തിയാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ നടപടി സ്വീകരിച്ചത്. പതിനൊന്ന് പ്രതികൾ വിവിധ കേസുകളിൽ ജാമ്യം നേടിയിരുന്നു.

English Summary: HC recalls bail orders: Petitioners demands Probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com