പ്രതിപക്ഷ പാര്‍ട്ടികളില്‍ ആരൊക്കെ പങ്കെടുക്കുമെന്ന് വ്യക്തമല്ല; സിപിഎം ഇല്ലെന്നറിയിച്ചു: കെ.സി

kc-venugopal
കെ.സി.വേണുഗോപാൽ (Screengrab: Manorama News)
SHARE

ശ്രീനദർ∙ ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ശ്രീനഗറില്‍ നടക്കും. രാവിലെയുണ്ടായ കനത്ത മഞ്ഞുവീഴ്ച സമാപന സമ്മേളനത്തെ ബാധിക്കില്ലെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി. ക്ഷണിക്കപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികളില്‍ ആരൊക്കെ പങ്കെടുക്കുമെന്ന് ഇപ്പോഴും വ്യക്തതയില്ല. സിപിഎം. പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

‘മിക്ക പ്രതിപക്ഷ പാർട്ടികളും ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ നൽകി. നേതാക്കൾ രാഹുലിനൊപ്പം നടക്കാനുണ്ടായിരുന്നു. അവരോട് നന്ദി പറയുന്നു. സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ ആകാത്തവർ ആശംസകൾ അറിയിച്ചിട്ടുണ്ട്. ഇത് പ്രതിപക്ഷ ഐക്യസംഗമത്തിന്റെ വേദിയല്ല. ഇനി വരാനിരിക്കുന്ന നാളുകളിൽ ജോഡോ യാത്ര പ്രതിപക്ഷത്തിന് ശക്തിപകരാനുള്ള ആയുധമായി മാറുമെന്നതിൽ സംശയമില്ല.’– കെ.സി. വേണുഗോപാൽ പറഞ്ഞു.

English Summary: KC Venugopal on Bharat jodo yatra closing ceremony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS