മുംബൈ ∙ മലയാളി ഫാഷൻ ഡിസൈനിങ് വിദ്യാർഥിനിയെ പൻവേലിനടുത്ത് പാർപ്പിടസമുച്ചയത്തിൽ നിന്നു വീണുമരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരി നെടുംപറമ്പിൽ നിരീഷ് തോമസിന്റെ മകൾ റോസ്മേരി(20)യാണു മരിച്ചത്. അമിറ്റി സർവകലാശാലയിലെ വിദ്യാർഥിയാണ്. ഇന്നലെ രാവിലെയാണ് എട്ടാം നിലയിൽ നിന്നു വീണുമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഇന്നു നാട്ടിലെത്തിക്കും.
English Summary: Malayali Student Found Dead at Mumbai