കൊച്ചിയിൽ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച് ഓൺലൈൻ ഭക്ഷണ വിതരണക്കാർ- വിഡിയോ

security-guard-attacked-kakkanad-1
മർദിക്കുന്നതിന്റെ വിഡിയോ ദൃശ്യം. (Screengrab: Manorama News)
SHARE

കൊച്ചി∙ കാക്കനാട് ഇടച്ചിറയിൽ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ ഓൺലൈൻ ഭക്ഷണ വിതരണക്കാർ ക്രൂരമായി മർദിച്ചു. അജീഷ് എന്നയാൾക്കാണ് മർദനേറ്റത്. സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 26ന് പുലർച്ചെയാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. 

അജീഷും ഓൺലൈൻ ഭക്ഷണ വിതരണക്കാരും തമ്മിൽ കാക്കനാട്ടെ മറ്റൊരു ഫ്ലാറ്റിൽ വച്ച് തർക്കമുണ്ടായിരുന്നു. അകത്തേക്ക് കയറാൻ സമ്മതിച്ചില്ലെന്ന് ആരോപിച്ചായിരുന്നു തർക്കം. അന്ന് ഭക്ഷണ വിതരണക്കാർ പൊലീസില്‍ പരാതി നൽകുകയും പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് സെക്യൂരിറ്റി ഏജൻസി അജീഷിനെ ഇടച്ചിറയിലെ ഫ്ലാറ്റിലേക്ക് മാറ്റി. ഇവിടേക്ക് അന്വേഷിച്ചുവന്നാണ് ആക്രമണം നടത്തിയത്.

English Summary: Online Food Delivery Employees attacked Security Guard at Kakkanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS