കൊച്ചിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ് കയറിയിറങ്ങി സ്ത്രീ മരിച്ചു

lakshmi-accident-death-30
മരിച്ച ലക്ഷ്മി, ലക്ഷ്മി ബസിനടിയിലേക്ക് വീഴുന്നതിന്റെ സിസിടിവി ദൃശ്യം (വലത്)
SHARE

കൊച്ചി∙ ലിസി ജംക്‌ഷനിൽ ബസ് കയറിയിറങ്ങി സ്ത്രീ മരിച്ചു. കളമശേരി സ്വദേശി ലക്ഷ്മി (43) ആണ് മരിച്ചത്. ഇന്നു രാവിലെ 9 മണിയോടെയായിരുന്നു സംഭവം.

Read also; എസ്ഐയുടെ വീടിനു മുന്നിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

റോഡ് മുറിച്ചുകടക്കുകയായിരുന്ന ലക്ഷ്മി നിർത്തിയിട്ടിരുന്ന ബസിന് മുന്നിലെത്തുകയായിരുന്നു. ഈ സമയം ബസ് മുന്നോട്ടെടുക്കുകയും ലക്ഷ്മിയെ ഇടിക്കുകയും ചെയ്തു. താഴേക്ക് വീണ ലക്ഷ്മിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്ത് വച്ചു തന്നെ ഇവർ മരിച്ചെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 

ലക്ഷ്മിയുടെ ഭർത്താവ്: അയ്യപ്പൻ, മക്കൾ: വിമൽ(ഐടിഐ വിദ്യാർഥി), വിഷ്ണു(എച്ച്എംടി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി)

English Summary: Woman killed in Bus accident at Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS