എസ്ഐയുടെ വീടിനു മുന്നിൽ മകളുടെ സഹപാഠിയായ യുവാവ് തൂങ്ങിമരിച്ച നിലയിൽ

Mail This Article
ആലപ്പുഴ∙ എസ്ഐയുടെ വീടിനു മുന്നിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃക്കുന്നപ്പുഴ വലിയപറമ്പ് ആറ്റുവാത്തല സ്വദേശി സൂരജ് (24) ആണ് മരിച്ചത്. മുതുകുളം കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സുരേഷ് കുമാറിന്റെ വടക്ക് ചേപ്പാട് കന്നിമേൽ സാരംഗിയിൽ വീടിനോട് ചേർന്നാണ് സൂരജിന്റെ മൃതദേഹം കണ്ടെത്തിയത്.
എസ്ഐയുടെ മകളുടെ സഹപാഠിയായിരുന്നു സൂരജ്. ഇന്നലെ രാത്രി 10ന് സൂരജ് ഇവിടെയെത്തുകയും വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. തർക്കത്തിനുശേഷം വീട്ടുകാർ സൂരജിനെ തിരിച്ചയച്ചു. വീട്ടിൽ എസ്ഐയുടെ ഭാര്യയും മക്കളും മാത്രമേ ഉള്ളൂ. സംഭവസമയം എസ്ഐ വീട്ടിൽ ഉണ്ടായിരുന്നില്ല. സൂരജിന്റെ ബൈക്ക് വീടിനു സമീപത്തുനിന്ന് കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
English Summary: Youth found hanging in front of Cop house in Alappuzha