കോഴിക്കോട്∙ മേപ്പയൂരിൽ വിവാഹ വീട്ടിൽ ‘തല്ലുമാല’. വരന്റെയും വധുവിന്റെയും വീട്ടുകാർ തമ്മിലാണ് കൂട്ടത്തല്ലുണ്ടായത്. തിങ്കളാഴ്ചയാണ് സംഭവം. മേപ്പയൂരിലെ വധുവിന്റെ വീട്ടിലേക്ക് വടകരയിലെ വരനും സംഘവും എത്തിയതിനു പിന്നാലെയാണ് സംഘർഷമുണ്ടായത്. വരന്റെ ഒപ്പം വന്നവർ വധുവിന്റെ വീട്ടിൽ വച്ച് പടക്കം പൊട്ടിച്ചു. ഇതു വധുവിന്റെ വീട്ടുകാർ േചാദ്യം ചെയ്തതോടെ വാക്കുതർക്കമുണ്ടായി. പിന്നാലെ കൂട്ടത്തല്ലിൽ കലാശിക്കുകയായിരുന്നു. നാട്ടുകാർ തന്നെ ഇടപെട്ട് പ്രശ്നം പരിഹരിച്ചതിനാൽ പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം.
English Summary: Clash at Wedding house in Kozhikode Meppayur