അഹമ്മദാബാദ് ∙ ശിഷ്യയെ പീഡിപ്പിച്ച കേസിൽ വിവാദ സന്യാസി ആസാറാം ബാപ്പുവിന് ജീവപര്യന്തം. സൂറത്ത് സ്വദേശിനിയായ യുവതിയെ അഹമ്മദാബാദിലെ ആശ്രമത്തിലെത്തിച്ച് പീഡിപ്പിച്ച കേസിലാണ് എൺപത്തൊന്നുകാരനായ ആസാറാം ബാപ്പുവിന് ജീവപര്യന്തം വിധിച്ചത്. ശിഷ്യയെ ആസാറാം ബാപ്പു പത്തു വർഷം തുടർച്ചയായി പീഡിപ്പിച്ചതായി തെളിഞ്ഞെന്ന് ശിക്ഷ വിധിച്ച ഗുജറാത്തിലെ ഗാന്ധിനഗർ സെഷൻസ് കോടതി ജഡ്ജി ഡി.കെ.സോണി വ്യക്തമാക്കി.
ഈ കേസിൽ ആസാറാം ബാപ്പു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2001–2006 ൽ ആശ്രമത്തിൽ നടന്ന പീഡനത്തിൽ 2013 ൽ റജിസ്റ്റർ ചെയ്ത കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന ആസാറാമിന്റെ ഭാര്യ ഉൾപ്പെടെ 6 പേരെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു. ഒട്ടേറെ പീഡനക്കേസുകളുള്ള ആസാറാം ബാപ്പു, ഒരു പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട് രാജസ്ഥാനിലെ ജോധ്പുർ ജയിലിലാണ്.
English Summary: Asaram Gets Life Sentence For Raping Former Woman Disciple