നവകേരളീയം: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെ

vn-vasavan-5
വി.എൻ. വാസവൻ
SHARE

തിരുവനന്തപുരം∙ സഹകരണ ബാങ്കുകളിലെ വായ്പാ കുടിശിക ഒഴിവാക്കുന്നതിനായുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെയാണ് നവകേരളീയം കുടിശിക നിവാരണ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി-2023 ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സഹകരണ-റജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. സഹകരണ സംഘം റജിസ്ട്രാറുടെ കീഴിലുള്ള പ്രാഥമിക സഹകരണ സംഘങ്ങൾക്കും ബാങ്കുകൾക്കുമാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ബാധകം. മരണപ്പെട്ടവർ, മാരകരോഗങ്ങൾ ബാധിച്ചവർ എന്നിവരുടെ വായ്പകൾ തീർപ്പിക്കാനും കോവിഡ് ബാധിച്ച് വരുമാന ധാതാവ് മരിച്ച സംഭവങ്ങൾ ഉണ്ടെങ്കിൽ അത്തരം വായ്പകളിലടക്കം പ്രത്യേക ഇളവുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ നിരവധിയായ കുടിശികകാർക്ക് ആശ്വാസവും ബാങ്കുകളിലെ കുടിശിക കുറയ്ക്കാനും കഴിഞ്ഞിട്ടുണ്ട്. മുൻപ് പ്രഖ്യാപിച്ചപ്പോൾ അതിന്റെ ഗുണം ലഭിക്കാത്തവർക്കു വേണ്ടിയാണ് ഇപ്പോൾ ഇത് ഏർപ്പെടുത്തുന്നതെന്ന് പരാമവധി സഹകാരികൾ ഈ അവസരം ഉപയോഗിക്കണമെന്നും മന്ത്രി പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.

കോവിഡ് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ജനജീവിതം ബുദ്ധിമുട്ടിലാവുകയും സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്തപ്പോൾ 2021 ഓഗസ്റ്റ് 16 മുതൽ 2022 സെപ്റ്റംബർ 30 വരെ നവകേരളീയം കുടിശിക നിവാരണ പരിപാടി നടത്തിയിരുന്നു. അന്ന് പലർക്കും സാമ്പത്തിക പ്രതിസന്ധികൾ മൂലം ആനുകൂല്യം പ്രയോജനപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. അതിനെ തുടർന്നാണ് വീണ്ടും പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതി അനുസരിച്ച് വായ്പ തീർപ്പാക്കിയശേഷം നടപടിക്രമങ്ങൾ പാലിച്ച് അവർക്ക് പുതിയ വായ്പ അനുവദിക്കുന്നതിന് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഓഡിറ്റിൽ 100% കരുതൽ വയ്‌ക്കേണ്ടി വന്നിട്ടുള്ള വായ്പകൾ പദ്ധതിപ്രകാരം തീർപ്പാക്കുന്നതിന് പ്രത്യേക മുൻഗണന നൽകും. പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതിയനുസരിച്ച് സാധാരണ പലിശ നിരക്കിൽ മാത്രമേ തുക ഇടക്കാൻ പറ്റൂ.

കൃത്യമായി വായ്പാതിരിച്ചടവ് നടത്തുന്നവർക്കും ഒറ്റത്തവണ തീർപ്പാക്കലിൽ ആനുകൂല്യം ലഭിക്കും. 2022 ഏപ്രിൽ ഒന്നു മുതൽ കൃത്യമായി തുകകൾ അടച്ചു വരുന്ന വായ്പക്കാർക്കാണ് ഇത് ലഭിക്കുക. ഇൗ ആനുകൂല്യം നൽകുക സംഘം ഭരണസമിതിയുടെ തീരുമാനത്തിനനുസരിച്ചായിരിക്കും. കേരളബാങ്ക്, ഹൗസിങ് സഹകരണ സംഘങ്ങൾ, സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കുകൾ എന്നിവയ്ക്ക് ഈ പദ്ധതിയിൽ ആനുകൂല്യം ലഭിക്കില്ല. പ്രസ്തുത ബാങ്കുകൾക്ക് പ്രത്യേക പദ്ധതി പ്രഖ്യാപിക്കാവുന്നതാണ്.

English Summary: Nava keraleeyam one time settlement scheme to start from February 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS