ADVERTISEMENT

കൊച്ചി ∙ അനുകൂലവിധി സമ്പാദിക്കാൻ ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകണമെന്ന് തെറ്റിദ്ധരിപ്പിച്ചു കക്ഷികളിൽനിന്ന് പണം വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ പൊലീസിന് നിയമോപദേശം ലഭിച്ചു. സൈബിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതില്‍ അപാകതയില്ലെന്നാണ് നിയമോപദേശം എന്നാണ് വിവരം. അഡ്വക്കറ്റ് ജനറലിന്റെ നിർദേശപ്രകാരം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് നിയമോപദേശം നൽകിയത്.

Read also: പൊലീസ് ചമഞ്ഞ് സ്വര്‍ണക്കവര്‍ച്ച; കർണാടകക്കാരായ പ്രതികളെ സാഹസികമായി പിടികൂടി

ആരോപണത്തിൽ അന്വേഷണം നടത്തുന്നതു സംബന്ധിച്ച തുടർ നടപടിക്കായി സംസ്ഥാന പൊലീസ് മേധാവിയാണ് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പ്രത്യേക ദൂതൻ മുഖേന ഡിജിപിക്കു നൽകിയ റിപ്പോർട്ടാണ് നിയമോപദേശത്തിനായി അഡ്വക്കറ്റ് ജനറലിന് കൈമാറിയത്. പ്രാഥമിക പരിശോധനയിൽ ആരോപണം ഗൗരവമുള്ളതാണെന്നു വ്യക്തമായെന്നും വിശദമായ അന്വേഷണം വേണമെന്നുമായിരുന്നു റിപ്പോർട്ടിലെ ശുപാർശ.

Read also: ഗുണ്ടാ – മാഫിയ ബന്ധം; സംസ്ഥാനത്ത് 23 പൊലീസുകാർക്കെതിരെ വിജിലൻസ് അന്വേഷണം

English Summary: Police got legal advice to register FIR against Advocate Saiby Jose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com