ADVERTISEMENT

ന്യൂഡൽഹി ∙ എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച കേസിൽ അറസ്റ്റിലായ വ്യവസായി ശങ്കർ മിശ്രയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. ഡൽഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസിൽ ജനുവരി ആറിയാണ് മിശ്രയെ അറസ്റ്റ് ചെയ്തത്.

പരാതിക്കാരിയുടെയും സാക്ഷിയുടെയും മൊഴിയിൽ വൈരുധ്യങ്ങളുള്ളതായി കോടതി നിരീക്ഷിച്ചു. ജാമ്യത്തെ എതിർത്ത ഡൽഹി പൊലീസ്, മറ്റു രാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കുന്നതായിരുന്നു ഈ സംഭവമെന്ന് വാദിച്ചു.

Read also: വിമാനം പറക്കുന്നതിനിടെ ശുചിമുറിയിൽ ഇരുന്ന് സിഗരറ്റ് വലിച്ചു; തൃശൂര്‍ സ്വദേശി അറസ്റ്റിൽ

അതേസമയം, അത് മറ്റൊരു തലത്തിലുള്ള വിഷയമാണെന്നും നിലവിൽ ഈ കേസിൽ നിയമം എന്താണോ അനുശാസിക്കുന്നത് അത് ചെയ്യാമെന്നുമായിരുന്നു കോടതിയുടെ മറുപടി. ശങ്കർ മിശ്ര അന്വേഷണത്തോട് സഹകരിച്ചില്ലെന്നും ഫോണടക്കം സ്വിച്ച് ഓഫാക്കി വയ്ക്കുകയായിരുന്നുവെന്നും പൊലീസ് കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ ഈ വാദങ്ങളെല്ലാം തള്ളിയാണ് ശങ്കർ മിശ്രയ്ക്ക് ജാമ്യം അനുവദിച്ചത്.

English Sumamry: Man Accused Of Peeing On Elderly Woman On Air India Flight Gets Bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com