ADVERTISEMENT

തിരുവനന്തപുരം ∙ മുൻ മന്ത്രി ഇ.ചന്ദ്രശേഖരനെ ബിജെപിക്കാര്‍ ആക്രമിച്ച കേസിന്റെ നടത്തിപ്പില്‍ വീഴ്ച സംഭവിച്ചെന്നു സിപിഐ സംസ്ഥാന നേതൃത്വം. കേസിന്‍റെ പുരോഗതി യഥാസമയം അറിയിക്കുന്നതില്‍ ജില്ലാ ഘടകത്തിനും വീഴ്ച വന്നു. സിപിഎം പ്രവര്‍ത്തകര്‍ മൊഴി മാറ്റിയത് സിപിഐ ജില്ലാ ഘടകം അറിയിച്ചില്ല. കൂറുമാറ്റം അറിഞ്ഞതു മാധ്യമങ്ങളിലൂടെയാണ്. നിര്‍വാഹക സമിതിയില്‍ നിലപാട് വ്യക്തമാക്കാനാണു നേതൃത്വത്തിന്റെ തീരുമാനം.

Read Also: ആണവ ഉപകരണം നഷ്ടമായി, ഗുളിക വലുപ്പം; ഓസ്ട്രേലിയയിൽ തിരച്ചിൽ, പിന്നിട്ടത് 660 കി.മീ...

സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കൂടിയായ ഇ.ചന്ദ്രശേഖരനു നേരെ 2016 മേയ് 19ന് മാവുങ്കാലിലാണ് ആക്രമണമുണ്ടായത്. സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി അംഗവും കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റുമായ ടി.കെ.രവി, സിപിഎം മടിക്കൈ സൗത്ത് ലോക്കൽ കമ്മിറ്റിയംഗവും സ്പോർട്സ് കൗൺസിൽ ജില്ലാ എക്സിക്യൂട്ടിവ് അംഗവുമായ അനിൽ ബങ്കളം എന്നിവർ തുറന്ന ജീപ്പിൽ സംഭവ സമയത്ത് ചന്ദ്രശേഖരന് ഒപ്പമുണ്ടായിരുന്നു. അന്നു നീലേശ്വരം ഏരിയ സെക്രട്ടറിയായിരുന്നു ടി.കെ.രവി. പ്രതികളെ തിരിച്ചറിഞ്ഞതായുള്ള മൊഴിയാണ് ഇരുവരും മാറ്റിയത്.

English Summary: CPI state leadership alleges CPM in attacking E Chandrasekharan case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com