ADVERTISEMENT

ന്യൂഡൽഹി ∙ 2 കോടി രൂപ വിറ്റുവരവുള്ള ചെറുകിട വ്യവസായങ്ങള്‍ക്ക് നികുതി ഇളവ് നൽകുമെന്ന് കേന്ദ്രബജറ്റിൽ പ്രഖ്യാപനം. 50 ലക്ഷം വരുമാനമുള്ള പ്രഫഷനലുകള്‍ക്കും 2023ലെ ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ആദായനികുതി അപ്പീലുകള്‍ പരിഹരിക്കാന്‍ ജോയിന്റ് കമ്മിഷണര്‍മാര്‍ക്കും ചുമതല നൽകി. ഡെപ്പോസിറ്റ്, ലോണ്‍ പരിധിയും ഉയര്‍ത്തി. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് 2 ലക്ഷം വരെ കാഷ് ഡെപ്പോസിറ്റ് സ്വീകരിക്കാമെന്ന് ധനമന്ത്രി വ്യക്തമാക്കി.

ആദായനികുതി കാല്‍ക്കുലേറ്റര്‍

സ്വര്‍ണം, വെള്ളി, വജ്രം, വസ്ത്രം, സിഗരറ്റ് എന്നിവയുടെ വില കൂടും. കംപ്രസ്ഡ് ബയോഗ്യാസ്, ലിഥിയം അയൺ ബാറ്ററി, മൊബൈൽ ഫോൺ ഘടകങ്ങൾ, ടിവി പാനലുകള്‍, ക്യാമറ, ഇലക്ട്രിക് ചിമ്മിനി, ഹീറ്റ് കോയില്‍ എന്നിവയുടെ വില കുറയും. മൊബൈല്‍ ഫോണ്‍ ഘടകങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു. വൈദ്യുതി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary: Income tax rebate announced in Union Budget 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com