ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്ത് 5ജി ആപ്പുകൾ വികസിപ്പിക്കാൻ എൻജിനീയറിങ് കോളജുകളിൽ 100 ലാബുകൾ കൊണ്ടുവരുമെന്ന് കേന്ദ്രബജറ്റിൽ പ്രഖ്യാപനവുമായി ധനമന്ത്രി നിർമലാ സീതാരാമൻ. യുവാക്കളെയും സാങ്കേതിക സംരംഭങ്ങളെയും ലക്ഷ്യമിട്ടാണു പ്രഖ്യാപനം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വികസനത്തിനായി മൂന്നു കേന്ദ്രങ്ങളും തുറക്കും.

Read Also: ആദായനികുതിയിൽ മാറ്റമെങ്ങനെ; പുതിയ സ്കീമിൽ എന്തെല്ലാം; അറിയാം വിശദമായി...

മറ്റു പ്രഖ്യാപനങ്ങൾ:

∙ പ്രാഥമിക സഹകരണ സംഘങ്ങളുടെ കംപ്യൂട്ടറൈസേഷന് 2,516 കോടി രൂപ

∙ സംസ്ഥാനങ്ങൾക്ക് ഒരു വർഷം കൂടി പലിശരഹിത വായ്പ

∙ 2023–24 സാമ്പത്തിക വർഷം 10 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തും

∙ പിഎം ആവാസ് യോജനയ്ക്ക് 79,000 കോടി

English Summary: 100 labs will set up in engineering colleges for 5g app development announced in Union Budget 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com