പാറശാല ഷാരോൺ വധക്കേസ്: ഗ്രീഷ്മയുടെ അമ്മാവന് ഉപാധികളോടെ ജാമ്യം

greeshma-nirmalkumar-sindhu-01
ഗ്രീഷ്മയുടെ അമ്മാവൻ നിർമൽ കുമാർ, അമ്മ സിന്ധു
SHARE

തിരുവനന്തപുരം∙ പാറശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്മയുടെ അമ്മാവൻ നിർമല കുമാരൻ നായർക്ക് ഉപാധികളോടെ ജാമ്യം. മൂന്നാം പ്രതിയായ നിർമല കുമാരൻ നായർക്ക് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിന് ഹൈക്കോടതി നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

Read also: കൊച്ചിയിൽ നായക്കുട്ടിയെ മോഷ്ടിച്ചവർ പിടിയിൽ; എൻജിനീയറിങ് വിദ്യാർഥികൾ

ആറു മാസത്തേക്ക് പാറശാല പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിപ്പിക്കരുതെന്നു നിർമല കുമാരൻ നായർക്ക് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി നിർദേശിച്ചു. 50,000 രൂപയോ അല്ലെങ്കിൽ രണ്ട് ജാമ്യക്കാരെയോ ഹാജരാക്കണം. ഇതിലൊരാൾ കേരളത്തിൽ ഉള്ള ആളായിരിക്കണം. ജാമ്യം നിൽക്കുന്ന വ്യക്തികളെ നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേട്ട് കോടതിക്കു വിശ്വാസം വരണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

നിർമല കുമാരൻ നായർക്കുവേണ്ടി അഭിഭാഷകനായ അഡ്വ. ശാസ്തമംഗലം എസ്.അജിത് കുമാർ ഹാജരായി. 2022 ഒക്ടോബർ 24 നാണ് ഷാരോൺ മരിക്കുന്നത്. സൈനികനുമായുള്ള വിവാഹത്തിന് കാമുകനായ ഷാരോൺ തടസ്സം നിൽക്കുമെന്നു ഭയന്നാണ് ഗ്രീഷ്മ വിഷം നൽകിയത് എന്നാണ് പൊലീസ് കേസ്.

English Summary: Sharon Raj Murder: Bail for Third Accused

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS