ADVERTISEMENT

ന്യൂഡൽഹി∙ മദ്യനയ അഴിമതിയിൽ എഎപിക്കും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനുമെതിരെ അനുബന്ധ കുറ്റപത്രം നൽകി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മദ്യനയ അഴിമതിയിലൂടെ ലഭിച്ച പണം ഗോവയിൽ പ്രചാരണത്തിന് ഉപയോഗിച്ചു. എഎപി പാർട്ടിയുടെ കമ്യൂണിക്കേഷൻ ഇൻചാർജായ വിജയ് നായർ ഉൾപ്പെടെയുള്ളവർ 100 കോടിയിലേറെ സമാഹരിച്ചു. അഴിമതിയുടെ മുഖ്യ സൂത്രധാരൻ വിജയ് നായർ ആണെന്നും ഇഡി കുറ്റപത്രത്തിൽ പറയുന്നു.

Read Also: അനുബന്ധ ഓഹരി വില്‍പന റദ്ദാക്കിയിട്ടും ഫലമില്ല; അദാനി ഓഹരികളില്‍ വന്‍ ഇടിവ്

ഇടനിലക്കാരൻ വിജയ് നായർ വഴി 100 കോടിയോളം രൂപയാണ് ആംആദ്മി പാർട്ടിക്ക് ലഭിച്ചത്. ഈ പണത്തിന്റെ ഭൂരിഭാഗം ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ്. സർവേ നടത്തിയ വൊളന്റിയർമാർക്ക് ഒരാൾക്ക് 70 ലക്ഷം രൂപ വരെ നൽകിയതായി ഇഡി റിപ്പോർട്ടിൽ പറയുന്നു. ഈ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള മദ്യനിർമാണ കമ്പനിയായ ഇൻഡോസ്പിരിറ്റിന്റെ ഉടമ അരവിന്ദ് കേജ്‌രിവാളുമായി വിഡിയോകോൾ വഴി സംസാരിച്ചു. വിജയ് നായരെ ‘മൈ ബോയ്’ എന്നാണ് കേജ്‌രിവാൾ വിശേഷിപ്പിച്ചത്. വിജയ് നായർ പറയുന്നതുപോലെ നിങ്ങൾക്കു മുന്നോട്ടു പോകാമെന്നും വിഡിയോകോളിൽ കേജ്‍രിവാൾ പറഞ്ഞതായി ഇഡി റിപ്പോർട്ടിൽ പറയുന്നു.

‘‘സൗത്ത് ഗ്രൂപ്പിനെ കൂടി ഇഡി കുറ്റപത്രത്തിൽ വിശേഷിപ്പിക്കുന്നുണ്ട്. ബിആർഎസ് അധ്യക്ഷൻ ചന്ദ്രശേഖർ റാവുവിന്റെ മകൾ കവിത, വൈഎസ്ആർ എംപി മകുന്ദ ശ്രീനിവാസല റെഡ്ഡി, അരബിന്ദോ ഫാർമ ഉടമ ശരത് റെഡ്ഡി എന്നിവർ വഴിയാണ് 100 കോടിയിൽ ബഹുഭൂരിപക്ഷം പണവും സമാഹരിച്ചത്. വിജയ് നായരാണ് ഈ തട്ടിപ്പിന്റെ മുഖ്യ ആസൂത്രകൻ’’ – ഇഡി റിപ്പോർട്ടിൽ പറയുന്നു.

English Summary: "Trust My Boy," Arvind Kejriwal Told Businessman: New Charge In Liquor Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com