ADVERTISEMENT

പട്ന ∙ സത്യഗ്രഹ എക്സ്പ്രസ് ടെയിൻ യാത്രയ്ക്കിടെ ബോഗികൾ വേർപെട്ടു. ബോഗികളില്ലാതെ എൻജിൻ കിലോമീറ്ററുകൾ മുന്നോട്ടു പോയ ശേഷമാണു നിർത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റെയിൽവേ അധികൃതർ എൻജിൻ തിരികെ വിളിച്ചു വരുത്തി. ബോഗികൾ എൻജിനിൽ വീണ്ടും ഘടിപ്പിച്ചശേഷം ട്രെയിൻ യാത്ര തുടർന്നു.

ബിഹാറിലെ ബേട്ടിയ മജ്ഹൗലിയ സ്റ്റേഷനു സമീപമായിരുന്നു സംഭവം. യാത്രക്കാർ പരിഭ്രാന്തരായെങ്കിലും ആർക്കും അപകടമൊന്നുമില്ല. സംഭവത്തെ കുറിച്ച് റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു. ബോഗികൾ എൻജിനുമായി ഘടിപ്പിച്ചതിലുണ്ടായ അപാകതയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

English Summary: Express Train's Engine Gets Detached, Runs Without Coaches In Bihar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com