കൊച്ചി∙ സ്വര്‍ണ വില വീണ്ടും സർവകാല റെക്കോര്‍ഡില്‍. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 5,360 രൂപയിലെത്തി. പവന് 480 രൂപ ഉയര്‍ന്ന് 42,880 രൂപയായി. ആഗോളതലത്തിലും സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടായി. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ കൂട്ടിയതാണ് വില വര്‍ധനവിന് കാരണം. പലിശ നിരക്ക് 4.5 ശതമാനത്തില്‍ നിന്ന് 4.75 ശതമാനമാക്കി. പണപ്പെരുപ്പം മറികടക്കാനാണ് പലിശ നിരക്ക് കൂട്ടിയത്.
English Summary: Gold Price Hiked