ADVERTISEMENT

സ്വർണം വാങ്ങാൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് കഴിയട്ടെ, വില കുറഞ്ഞേക്കും എന്ന് ആശ്വസിച്ചിരുന്നവർക്കു തെറ്റി. വില കുറയാനുള്ള വഴികളൊന്നും തുറക്കാതെ വില കൂട്ടാനുള്ള നടപടികളാണ് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചത്. മാത്രവുമല്ല, അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകൾ ഉയർത്തിയ തീരുമാനം കൂടി വന്നതോടെ സ്വർണവില റെക്കോർഡിലേക്കു കുതിച്ചു. ഇന്ന് (ഫെബ്രുവരി 2) പവന് 480 രൂപ കൂടി 42,880ലാണ് സ്വർണ വില. കള്ളക്കടത്തു കുറയാനായി സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ 15 ശതമാനമാക്കി (3 ശതമാനം ജിഎസ്ടി ഉൾപ്പെടെ 18 ശതമാനം) ഉയർത്തിയ നടപടി മന്ത്രി പുനഃപരിശോധിക്കാൻ തയാറായേക്കുമെന്നും 10 ശതമാനത്തിലേക്കെങ്കിലും കസ്റ്റംസ് ഡ്യൂട്ടി കുറച്ചേക്കുമെന്നുമായിരുന്നു വിപണിയുടെ പ്രതീക്ഷ. കേന്ദ്ര വാണിജ്യ മന്ത്രാലയംതന്നെ ബജറ്റിനു മുന്നോടിയായി മന്ത്രിയോട് ഇക്കാര്യം പറയുകയും ചെയ്തിരുന്നു. സ്വർണക്കള്ളക്കടത്തു കുറയ്ക്കാൻ കൊണ്ടുവന്ന നടപടി കള്ളക്കടത്തു കൂട്ടുകയാണത്രേ ഉണ്ടായത്. 200 ടണ്ണിലേറെ സ്വർണം കള്ളക്കടത്തായി നികുതിവർധനയ്ക്കു ശേഷം എത്തിയിട്ടുണ്ടാവുമെന്നാണ് അനൗദ്യോഗിക കണക്ക്. മാത്രവുമല്ല, സ്വർണാഭരണങ്ങളുടെ കയറ്റുമതി ഗണ്യമായി കുറഞ്ഞു. സ്വർണത്തിന്റെ ഇറക്കുമതിയും കുറഞ്ഞു. കള്ളക്കടത്ത് തടയുന്ന കാര്യത്തിൽ പ്രതീക്ഷിച്ച ഫലവും കിട്ടിയില്ല. നികുതി കൂട്ടിയതുകൊണ്ട് കാര്യമായ വരുമാനവും കിട്ടിയില്ല. അതേസമയം രാജ്യത്ത് സ്വർണവില റെക്കോർഡ് ഭേദിച്ചു കുതിക്കുന്നു. ഈ സാഹചര്യത്തിലാണ് വിപണിയും സാധാരണക്കാരുമെല്ലാം ധനമന്ത്രി നികുതി കുറച്ച് സ്വർണവില കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചത്. പക്ഷേ, ഈ പ്രതീക്ഷയ്ക്കെല്ലാം കനത്ത തിരിച്ചടിയാണ് മന്ത്രി ബജറ്റിലൂടെ നൽകിയത്. സ്വർണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങൾക്കു മാത്രമല്ല, ഇമിറ്റേഷൻ സ്വർണം അണിയാൻ വരെ ഇനി ചെലവേറും. ഡയമണ്ട് ആഭരണങ്ങൾക്ക് ഭാവിയിൽ വില കൂടാനുള്ള സാധ്യതയും ബജറ്റിലുണ്ട്. ബജറ്റ് ആഭരണ വിപണിയിലുണ്ടാക്കിയ മാറ്റങ്ങൾ വിശദമായി പരിശോധിക്കാം. സ്വർണമേഖലയിലുണ്ടായ മറ്റു മാറ്റങ്ങളും നോക്കാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com