തിരുവനന്തപുരം∙ പരിശോധന നടത്താതെ ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ സംഭവത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ 2 ഡോക്ടര്‍മാരെ കൂടി സസ്പെൻഡ് ചെയ്തു. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍മാരാണിവര്‍. ജനറല്‍ ആശുപത്രിയിലെ ആര്‍എംഒയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സര്‍ജനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിനു പിന്നാലെയാണ് രണ്ടു പേരെക്കൂടി സസ്‌പെന്‍ഡ് ചെയ്തത്.
Read Also: ‘ഫീസുകൾ വർധിപ്പിച്ചാൽ 2862.89 കോടി സമാഹരിക്കാം; പെൻഷൻ സംവിധാനം ഉടച്ചു വാർക്കണം’
സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിര്‍ദേശം നല്‍കിയിരുന്നു. വിവിധ പരിശോധനകൾ നടത്തി ഡോക്ടർ ഒപ്പിട്ടു നൽകുന്ന സർട്ടിഫിക്കറ്റ് നൽകിയാലാണ് ഹെൽത്ത് കാർഡ് ലഭിക്കുക. ഈ സർട്ടിഫിക്കറ്റ് പരിശോധന കൂടാതെ ഒപ്പിട്ടു നൽകിയതാണ് വിവാദമായത്. ഡോക്ടർമാർ പണം വാങ്ങി പരിശോധനയില്ലാതെ സർട്ടിഫിക്കറ്റ് ഒപ്പിട്ടു നൽകുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
English Summary: Health card probe: 2 more doctors suspended