ഈ ബജറ്റിലും സിൽവർലൈനില്ല; പദ്ധതിക്ക് കെ–റെയിൽ ചെലവഴിച്ചത് 41.69 കോടി

Mail This Article
കൊച്ചി∙ കേന്ദ്ര ബജറ്റിലും ഗ്രീൻ സിഗ്നൽ കിട്ടാത്ത സിൽവർലൈനിന്റെ ഭാവിയെ പറ്റിയുള്ള അനിശ്ചിതത്വം തുടരുമ്പോൾ പദ്ധതിക്കായി കെ–റെയിൽ ചെലവഴിച്ചത് 41.69 കോടി രൂപയെന്ന് വിവരാവകാശ രേഖ. 2022 മാർച്ച് 31 വരെയുള്ള ഓഡിറ്റ് ചെയ്‌ത കണക്കാണ് ലഭ്യമായത്. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ.ഗോവിന്ദൻ നമ്പൂതിരിക്ക് കെ–റെയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്.
കെ–റെയിൽ ഏറ്റെടുത്ത മറ്റ് പദ്ധതികൾക്കായി ചെലവഴിച്ച കണക്കുകൾ:
∙തലശേരി-മൈസൂർ: 6,46,93,993.09 രൂപ
∙27 റെയിൽ ഓവർ ബ്രിജുകൾ: 2,74,89,019.50 രൂപ
∙അങ്കമാലി-ശബരി റെയിൽ: 36,30,308 രൂപ
Read also: തീയാളിയ കാറില്‍നിന്ന് നിലവിളി; നിസ്സഹായരായി നാട്ടുകാര്‍: അപകടത്തിന്റെ ദൃശ്യങ്ങള്‍
ഓരോ പദ്ധതിയുടെയും വേർതിരിച്ച കണക്കുകൾ ചോദിച്ചെങ്കിലും, റെക്കോർഡിൽ ഉള്ള ഉടൻ ലഭ്യമായ വിവരങ്ങളാണ് നൽകുന്നത് കെ–റെയിൽ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കി. 34 ജീവനക്കാർ ഇപ്പോൾ കെ–റെയലിന് ഉണ്ട്. ഡെപ്യുറ്റേഷൻ - 6. കരാർ - 21. കമ്പനി സ്റ്റാഫ് - 7.
English Summary: Rs 41.69 crore spent by K-Rail for silverline project