ശബരി പാതയ്ക്കായി 100 കോടി മാറ്റിവച്ച് കേന്ദ്രം; വിശദ റിപ്പോർട്ടുമായി കെ–റെയിൽ

ekm-sabari-rail-14-stations
SHARE

ന്യൂഡൽഹി ∙ കേരളം കാത്തിരിക്കുന്ന അങ്കമാലി-എരുമേലി ശബരി റെയില്‍പാത യാഥാർഥ്യമാകുന്നു. പദ്ധതിക്കായി കേന്ദ്ര ബജറ്റില്‍ 100 കോടി രൂപ നീക്കിവച്ചു. 116 കിലോമീറ്ററാണ് പാതയുടെ ദൈര്‍ഘ്യം. പദ്ധതിയുടെ നിര്‍മാണ ചെലവിന്റെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. 

കേരളാ റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡാണ് (കെ-റെയില്‍) ശബരി റെയില്‍ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ടു തയാറാക്കിയത്. 3,745 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റും കെ-റെയില്‍ സമര്‍പ്പിച്ചു. ശബരിമല സീസണില്‍ തീര്‍ഥാടകരെ കൊണ്ടുപോകുന്നതിനു പുറമെ, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളുടെ വാണിജ്യ, വ്യവസായ സാധ്യതകള്‍ കൂടി ഉള്‍പ്പെടുന്നതാണ് കെ-റെയില്‍ സമര്‍പ്പിച്ച വിശദ പദ്ധതി റിപ്പോര്‍ട്ട്. 

1997-98 വര്‍ഷത്തെ റെയില്‍വേ ബജറ്റിലാണ് അങ്കമാലി -ശബരി റെയില്‍ പദ്ധതി ആദ്യമായി നിര്‍ദേശിക്കപ്പെടുന്നത്. 2022-23 റെയില്‍വേ പിങ്ക് ബുക്കില്‍ പദ്ധതി ഉള്‍പ്പെട്ടിരുന്നു. അങ്കമാലിയെയും പ്രസിദ്ധമായ ശബരിമല ക്ഷേത്രത്തിന്റെ പ്രവേശന കവാടമായ എരുമേലിയെയും ബന്ധിപ്പിക്കുന്ന പദ്ധതി  ഹൈറേഞ്ച് ജില്ലയായ ഇടുക്കിയെയും കേരളത്തിന്റെ മറ്റു ഭാഗങ്ങളെയും ബന്ധിപ്പിക്കും. പദ്ധതി നടപ്പാക്കുന്നതിനു കെ-റെയിലിനെ പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

Read Also: ഭൂമിയുടെ ന്യായവില വർധന ആറാം തവണ; 10 ലക്ഷത്തിന് റജിസ്ട്രേഷൻ ചെലവ് 20,000 രൂപ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിനിന്നുള്ള ഏകേദശം അഞ്ചു കോടിയോളം തീര്‍ഥാടകരാണ് വര്‍ഷം തോറും ശബരിമലയിലെത്തുന്നത്. ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ശബരിമല ക്ഷേത്രത്തിന്റെ പ്രധാന വരുമാന സ്രോതസ്സാണ് ഈ തീര്‍ഥാടക പ്രവാഹം. വര്‍ഷം തോറും വര്‍ധിച്ചു വരുന്ന തീര്‍ഥാടക ലക്ഷങ്ങളുടെ ബാഹുല്യത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഗതാഗത സംവിധാനങ്ങള്‍ ഇവിടെയില്ല.

അപര്യാപ്തമായ പൊതുഗതാഗത സംവിധാനമാകട്ടെ, ചെലവേറിയതുമാണ്. ഗതാഗത സംവിധാനം മെച്ചപ്പെട്ടാല്‍ തീര്‍ഥാടകരുടെ എണ്ണവും അതുവഴി വരുമാനവും വര്‍ധിക്കും. റെയില്‍ ഗതാഗതം യാത്രാ ചെലവു കുറക്കുന്നതോടൊപ്പം യാത്രാ സമയവും കുറയ്ക്കും. വിനോദ സഞ്ചാര മേഖലയിലും വ്യാവസായിക മേഖലയിലും ഈ പദ്ധതി വന്‍ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കും.

ശബരിമലയ്ക്ക് സമീപം അങ്കമാലി മുതല്‍ എരുമേലി വരെ 110 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍പ്പാത പൂര്‍ത്തിയാകുന്നതോടെ പാലാ, തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍, അങ്കമാലി എന്നീ അഞ്ച് മുനിസിപ്പാലിറ്റികള്‍ക്കും കേരളത്തിലെ 11 ചെറുപട്ടണങ്ങള്‍ക്കും പുതിയ റെയില്‍വേ സ്റ്റേഷനുകള്‍ ലഭിക്കും.

ബജറ്റിൽ കേരളത്തിനുള്ള പ്രധാന റെയിൽവേ വിഹിതം 

അങ്കമാലി–എരുമേലി ശബരി പാത – 100 കോടി രൂപ 

പാത ഇരട്ടിപ്പിക്കൽ 

തിരുവനന്തപുരം–കന്യാകുമാരി– 808 കോടി 

അമ്പലപ്പുഴ–തുറവൂർ– 15 കോടി 

തുറവൂർ–കുമ്പളം– 52 കോടി 

കുമ്പളം–എറണാകുളം – 101 കോടി 

ഷൊർണൂർ–എറണാകുളം മൂന്നാം പാത– 55 ലക്ഷം 

ഗുരുവായൂർ–തിരുനാവായ പാത– 25 ലക്ഷം

English Summary: Angamaly-Sabari rail rout project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS