ഹൈദരാബാദ് ∙ തെലങ്കാന സെക്രട്ടേറിയറ്റിൽ തീപിടിത്തം. നിർമാണം നടക്കുന്ന ഡോ. ബി.ആർ.അംബേദ്കർ തെലങ്കാന സെക്രട്ടേറിയറ്റ് കോംപ്ലക്സ് കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് പുലർച്ചെ 3 മണിയോടെയാണ് തീ കണ്ടത്. വൈകാതെ കനത്ത പുകച്ചുരുളുകൾ കെട്ടിടത്തെ വിഴുങ്ങി.
സെക്രട്ടേറിയറ്റിന് അകത്ത് മരപ്പണികൾ നടക്കുകയായിരുന്നു. ഇതിനായി വൻതോതിൽ മര ഉരുപ്പടികൾ ശേഖരിച്ചിരുന്നു. 12 ഫയർ എൻജിനുകൾ മണിക്കൂറുകൾ യത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
പുതിയ സെക്രട്ടേറിയറ്റ് മന്ദിരം ഫെബ്രുവരി 17 ന് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് തീപിടിത്തം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് സൂചന.
English Summary: Fire breaks out at newly constructed Telangana Secretariat building