കൊച്ചി ∙ വാളയാറിൽ സഹോദരിമാരായ പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണ പുരോഗതി മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ സിബിഐയ്ക്കു ഹൈക്കോടതിയുടെ നിര്‍ദേശം. ഇടക്കാല ഉത്തരവിലൂടെയാണ് ഹൈക്കോടതി നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സിബിഐ അന്വേഷണത്തിൽ പോരായ്മയുണ്ടെന്നു ചൂണ്ടിക്കാട്ടി പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും കാര്യക്ഷമമല്ലെന്നുമാണ് ഹര്‍ജിക്കാരി പറഞ്ഞിരിക്കുന്നത്.
English Summary: High Court direction to CBI to submit enquiry report in Valayar case