തിരുവനന്തപുരം∙ ശബരിമല വിമാനത്താവള വികസനത്തിനായി ബജറ്റിൽ 2.1 കോടി രൂപ അനുവദിച്ചു. ശബരിമല മാസ്റ്റർ പ്ലാനിനായി 30 കോടി രൂപയും എരുമേലി മാസ്റ്റർ പ്ലാനിനായി 10 കോടി രൂപയും വകയിരുത്തി.
ദേശീയപാത ഉൾപ്പെടെയുള്ള റോഡുകൾക്കും പാലങ്ങൾക്കും 1144 കോടി രൂപയും ജില്ലാ റോഡുകൾക്കായി 288 കോടിയും അനുവദിച്ചു. റെയില്‍വേ സുരക്ഷയ്ക്കായി 12 കോടിയും റോഡ് ഗതാഗതത്തിനായി 184 കോടിയും അനുവദിച്ചു. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 135 കോടി രൂപയും വകയിരുത്തിയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.
Content Highlights: Kerala Budget 2023, Sabarimala Master Plan