ADVERTISEMENT

തിരുവനന്തപുരം∙ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ വില വർധിപ്പിക്കാൻ സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. രണ്ടു ലക്ഷം രൂപ വരെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് രണ്ട് ശതമാനം വർധനയാണ് ഉണ്ടാവുക. അതേസമയം, കോൺട്രാക്റ്റ് ക്യാരേജ് സ്റ്റേറ്റ്, ക്യാരേജ് വാഹനങ്ങളുടെ നികുതിയിൽ 10 ശതമാനം കുറവ് വരുത്തി. പുതുതായി വാങ്ങുന്ന ഇലക്ട്രിക് മോട്ടർ ക്യാബ്, ഇലക്ട്രിക് ടൂറിസ്റ്റ് മോട്ടർ ക്യാബ് എന്നിവയ്ക്ക് നിലവിൽ 6 ശതമാനം മുതൽ 20 ശതമാനം വരെയാണ് ഒറ്റത്തവണ നികുതി. ഇത് വാഹന വിലയുടെ 5 ശതമാനമായി കുറച്ചു.

∙ പുതിയ മോട്ടർ കാറുകളുടെയും സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെയും നിരക്കിലെ മാറ്റം:

വില 5 ലക്ഷം വരെ – 1 ശതമാനം വർധന

വില 5–15 ലക്ഷം വരെ – 2 ശതമാനം വർധന

വില 15–20 ലക്ഷം വരെ  –1 ശതമാനം വർധന

വില 20–30 ലക്ഷം വരെ – 1 ശതമാനം വർധന

30 ലക്ഷത്തിനു മുകളിൽ – 1ശതമാനം വർധന

340 കോടി അധികവരുമാനം പ്രതീക്ഷിക്കുന്നു

∙ പുതുതായി റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ സെസിലെ മാറ്റം:

ഇരുചക്രവാഹനം: 50 രൂപ 100 ആക്കി

ലൈറ്റ് മോട്ടർ വാഹനം: 100 രൂപ 200 ആക്കി

മീഡിയം മോട്ടർ വാഹനങ്ങൾ: 150 രൂപ 300 രൂപയാക്കി

ഹെവി മോട്ടർ വാഹനം: 250 രൂപ 500 രൂപയാക്കി

Read Also: 10 ലക്ഷം രൂപയുടെ കാറിന് 20000 രൂപ വർധിക്കും, റോഡ് ടാക്സ് കൂടുന്നത് ഇങ്ങനെ

Content Highlights: Kerala Budget 2023, Vehicle Cess

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com