ഒറ്റവാക്കിൽ പറഞ്ഞാൽ നിലത്തു നിർത്തില്ല, കിടത്തിപ്പൊറുപ്പിക്കില്ല, സംസ്ഥാന ബജറ്റിൽ സാധാരണക്കാരന് രണ്ടിടി. ഇടി രണ്ടാണെങ്കിലും വെള്ളിടി പോലെയാണ്. പെട്രോളിനും ഡീസലിനും വില കൂടും, ഭൂമി ന്യായവിലയും കൂട്ടി. പെട്രോൾ–ഡീസൽ വിലവർധനവും ന്യായ വില വർധനയും സാധാരണക്കാരനെ എങ്ങനെ ബാധിക്കും? എന്റെ പോക്കറ്റിൽനിന്ന് എത്ര രൂപ അധികം പോകുമെന്ന് ഒരാൾ കണക്കു കൂട്ടിയാൽ അത് എത്രയുണ്ടാകും? ബജറ്റ് കണ്ടവരുടെ മനസ്സിൽ ഉയർന്ന ആദ്യ ചോദ്യമിതാണ്. ഒരു വർഷം പെട്രോളിനായി ഇനി എത്ര രൂപ അധികം നൽകേണ്ടി വരും? അതുപോലെത്തന്നെയാണ് വീടും. മലയാളിക്ക് വീടൊരു സ്വപ്നമാണ്, ലക്ഷ്യവും. എത്ര വില കൂട്ടിയാലും ഈ രണ്ടു കാര്യങ്ങളും മലയാളി മനസ്സു മാറ്റില്ല. അതു തന്നെയാണ് സംസ്ഥാന ബജറ്റിന്റെയും ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെയും ലക്ഷ്യം. സംസ്ഥാന ബജറ്റ് അനുസരിച്ച് നിങ്ങളുടെ കുടുംബ ബജറ്റ് എത്രത്തോളം ഉയരുമെന്നു നോക്കാം. അതനുസരിച്ച് ഇനി മുണ്ടു മുറുക്കാം. വിശകലനത്തിലേക്ക്...
HIGHLIGHTS
- 2 രൂപ സർക്കാർ കൂട്ടി, ഒരു കുടുംബത്തിന് പെട്രോൾ-ഡീസൽ ചെലവ് എത്ര കൂടും?
- ഭൂമിയുടെ വാങ്ങലും വിൽക്കലും ചെലവേറും, എന്തിനാണ് ന്യായവില കൂട്ടിയത്?