തിരുവനന്തപുരം∙ മത്സ്യബന്ധന മേഖലയ്ക്ക് 321 കോടി അനുവദിച്ചു. സംസ്ഥാന ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ.എൻ.ബാലഗോപാലാണ് പ്രഖ്യാപനം നടത്തിയത്. മത്സ്യബന്ധന ബോട്ടുകളുടെ ആധുനീകരണത്തിന് 10 കോടി അനുവദിക്കും. 10 ലക്ഷം രൂപ സബ്സിഡി ഇനത്തിൽ അനുവദിക്കും. കടലില്‍ നിന്ന് പ്ലാസ്റ്റിക് നീക്കാന്‍ 5.5 കോടി രൂപയും സീഫുഡ് പാര്‍ക്ക്, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ എന്നിവയ്ക്ക് 20 കോടിയും അനുവദിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസ പദ്ധതിക്ക് 27 കോടി രൂപ അനുവദിച്ചു. തീരദേശവികസനത്തിന് 110.02 കോടി രൂപയും അനുവദിച്ചു.
Content Highlights: Kerala Budget 2023, Fisheries Sector