Kerala Budget

മദ്യത്തിനും ഇന്ധനത്തിനും സാമൂഹിക സുരക്ഷാ സെസ്; കെട്ടിട നികുതി പരിഷ്കരിച്ചു, വൈദ്യുതി തീരുവ കൂട്ടി

Kerala Budget 2023 / KN Balagopal | Photo: MANOJ CHEMANCHERI
ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു. (Photo: MANOJ CHEMANCHERI)
SHARE

തിരുവനന്തപുരം∙ മദ്യത്തിനും ഇന്ധനത്തിനും സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തിയും വാഹന നികുതിയും വൈദ്യുതി തീരുവയും കൂട്ടിയതുൾപ്പെടെ നിർണായക പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ സംസ്ഥാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചു. കെട്ടിട നികുതി പരിഷ്കരിച്ചു. കോർട്ട് ഫീ സ്റ്റാംപ് നിരക്ക് കൂട്ടും. ഭൂമിയുടെ ന്യായവില 20 ശതമാനം കുട്ടി. ഫ്ലാറ്റുകൾക്കും അപ്പാർട്ട്മെന്റുകൾക്കുമുള്ള മുദ്രവില രണ്ടുശതമാനം കൂട്ടി. ഭൂമി ന്യായവില 20 ശതമാനം കൂട്ടി. 

പ്രധാന പ്രഖ്യാപനങ്ങൾ:

∙ കോർട്ട് ഫീ സ്റ്റാംപ് നിരക്ക് കൂട്ടും. മാനനഷ്ടം തുടങ്ങിട കേസുകളിൽ ഒരു ശതമാനം കോർട്ട് ഫീ നിജപ്പെടുത്തും. ∙ കെട്ടിട നികുതി പരിഷ്കരിച്ചു. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകൾക്ക് പ്രത്യേക നികുതി. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾക്ക് പ്രത്യേക നികുതി. തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രതീക്ഷിക്കുന്നത് 1000 കോടി രൂപയുടെ അധിക വരുമാനം. ∙ വൈദ്യുതി തീരുവ കൂട്ടി. വാണിജ്യ, വ്യവസായ മേഖലകളിലെ വൈദ്യുതി തീരുവ 5 ശതമാനമായി വർധിപ്പിച്ചു. ∙ മോട്ടർ സൈക്കിൾ നികുതി കൂട്ടി. 2 ലക്ഷം രൂപ വരെയുള്ള മോട്ടർ സൈക്കിളുകൾക്ക് 2 ശതമാനം നികുതി കൂട്ടി. അഞ്ചു ലക്ഷം വരെ വിലയുള്ള കാറിന് ഒരു ശതമാനം കൂട്ടും. അഞ്ചു മുതൽ 15 ലക്ഷം വരെ 2 ശതമാനം കൂടും. 15 ലക്ഷത്തിനു മുകളിൽ ഒരു ശതമാനം കൂടി. ഇതിലൂടെ 340 കോടി അധികവരുമാനം പ്രതീക്ഷിക്കുന്നു. ∙ മദ്യ വില കൂട്ടി, മദ്യത്തിന് സാമൂഹിക സുരക്ഷാ സെസ്. ∙ ഫ്ലാറ്റ് വിലയും കൂടും. ഫ്ലാറ്റുകൾക്കും അപ്പാർട്ട്മെന്റുകൾക്കുമുള്ള മുദ്രവില രണ്ടുശതമാനം കൂട്ടി. ഭൂമി ന്യായവില 20 ശതമാനം കൂട്ടി. ∙ വിലക്കയറ്റം നേരിടാൻ 2000 കോടി രൂപ വകയിരുത്തി. ∙ തനതു വരുമാനം വർധിച്ചു. ഈ വർഷം 85,000 കോടിരൂപയാകും. ∙ റബർ സബ്സിഡിക്ക് 600 കോടി രൂപ അനുവദിച്ചു.∙ ധനഞെരുക്കം ഈ വർഷം പ്രതീക്ഷിക്കുന്നു. ∙ കേന്ദ്രസഹായം കുറഞ്ഞു. ∙ കേരളം കടക്കെണിയിലല്ല. കൂടുതൽ വായ്പ എടുക്കാനുള്ള സാഹചര്യമുണ്ട്. ∙ സർക്കാർ വകുപ്പികൾ വാർഷിക റിപ്പോർട്ട് തയാറാക്കണം. ഇതിനായി മേൽനോട്ടത്തിന് ഐഎംജിയെ ചുമതലപ്പെടുത്തി. ∙ സ്വകാര്യ മൂലധനം ഉപയോഗിക്കുന്ന വ്യവസായ പാർക്കുകൾ ഉടൻ ആരംഭിക്കും. ∙ മേയ്ക്ക് ഇൻ കേരള പദ്ധതി വിപുലീകരിക്കും. സംരംഭങ്ങൾക്ക് പലിശ രഹിത വായ്പ നൽകുന്നത് പരിഗണിക്കും. മെയ്ക്ക് ഇൻ കേരളയ്ക്കായി 100 കോടി ഈ വർഷം. പദ്ധതി കാലയളവിൽ മെയ്ക്ക് ഇൻ കേരളയ്ക്കായി 1000 കോടി അനുവദിക്കും. ∙ തലസ്ഥാനത്തെ റിങ് റോഡ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ 1000 കോടി. ∙ ഗ്രീൻ ഹൈഡ്രജൻ ഹബ്ബിന് 20 കോടി. ∙ വർക്ക് നിയർ ഹോം 50 കോടി. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വർക്ക് ഫ്രം ഹോളിഡേ ഹോമിനായി 10 കോടി. ∙ വിമാനയാത്രാ നിരക്ക് കുറയ്ക്കാൻ 15 കോടിരൂപയുടെ കോർപസ് ഫണ്ട്. ∙ നാളികേരത്തിന്റെ താങ്ങുവില 32 രൂപയിൽനിന്ന് 34 രൂപയാക്കി. ∙ അതിദാരിദ്ര്യം ഇല്ലാതാക്കാൻ 80 കോടി. ∙ കൃഷിക്കായി 971 കോടി.∙ 95 കോടി നെൽകൃഷി വികസനത്തിനായി. ∙ വന്യജീവി ആക്രമണം തടയാൻ 50 കോടി. ∙ കുടുംബശ്രീക്ക് 260 കോടി. ∙ ലൈഫ് മിഷന് 1436 കോടി. ∙ ശബരിമല മാസ്റ്റർ പ്ലാനിനായി 30 കോടി വകയിരുത്തി. ∙ എരുമേലി മാസ്റ്റർ പ്ലാൻ 10 കോടി. 

Kerala Budget 2023 Updates

English Summary: Kerala Budget 2023 - Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS