തിരുവനന്തപുരം∙ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധനസെസ് തിരിച്ചടിയാകുമെന്ന ആശങ്കയിൽ സിപിഎമ്മും എൽഡിഎഫും. ജനങ്ങളോടു വിശദീകരിക്കാൻ പ്രയാസമാണെന്നാണ് പല നേതാക്കളുടെയും പ്രതികരണം. തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ വാഹനയാത്രയ്ക്കു ക്ഷീണമാകുമെന്നും വിലയിരുത്തലുണ്ട്. സെസ് തുക പുനഃപരിശോധിക്കണമെന്നാണ് ഇവരുടെ അഭിപ്രായം.
അതേസമയം, ഇന്ധന സെസ് ചുമത്തിയത് ബജറ്റിലെ നിര്‍ദേശം മാത്രമാണെന്നാണ് എം.വി.ഗോവിന്ദന്റെ പ്രതികരണം. നിര്‍ദേശങ്ങളില്‍ ചര്‍ച്ച നടത്തിയാകും അന്തിമ തീരുമാനമെടുക്കുക. ഇന്ധനവില കൂട്ടിയത് കേന്ദ്ര സർക്കാരാണ്. അതു മറയ്ക്കാന്‍ സംസ്ഥാനത്തിന്‍റെ സെസ് ഉയര്‍ത്തിക്കാട്ടുകയാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
ഇന്ധന സെസിനെക്കുറിച്ച് കേരള നേതാക്കളോടു ചോദിക്കൂവെന്നാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. ഇതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനോടാണ് യെച്ചൂരിയുടെ പ്രതികരണം.
English Summary: CPM Leaders Concerned About Fuel Cess