ഹാഥ് സെ ഹാഥ് ജോഡോ അഭിയാന്റെയും 138 ചാലഞ്ചിന്റെയും ഉദ്ഘാടനം ഫെബ്രുവരി 12ന്

Mail This Article
തിരുവനന്തപുരം ∙ ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായി എഐസിസി പ്രഖ്യാപിച്ച രാജ്യവ്യാപക ജനസമ്പര്‍ക്ക പരിപാടിയായ ഹാഥ് സെ ഹാഥ് ജോഡോ അഭിയാനും കെപിസിസിയുടെ ഫണ്ട് ശേഖരണ പദ്ധതിയായ 138 ചാലഞ്ചിനും ഫെബ്രുവരി 12ന് സംസ്ഥാനത്ത് തുടക്കം കുറിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ.
എറണാകുളം ഡിസിസി ഓഫിസില്‍ രാവിലെ 10.30ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തില്‍ എഐസിസിയുടെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി ഉദ്ഘാടനം നിര്‍വഹിക്കും.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, കെപിസിസി ഭാരവാഹികള്‍, രാഷ്ട്രീയ കാര്യസമിതി അംഗങ്ങള്‍, നിർവാഹക സമിതി അംഗങ്ങള്‍, എംപിമാര്‍, എംഎല്‍എമാര്‍, പോഷക സംഘടന പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുക്കും. ഭാരത് ജോഡോ യാത്രയില്‍ സ്ഥിരം പദയാത്രികരായും അംഗങ്ങളായും പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള വ്യക്തികളെ യോഗത്തിൽ ആദരിക്കും.
ഹാഥ് സെ ഹാഥ് ജോഡോ അഭിയാന്‍ ജനസമ്പർക്ക പരിപാടിയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി ബൂത്തുതല ഭവന സന്ദര്‍ശനങ്ങള്‍ ഫെബ്രുവരി 14 മുതല്‍ 24 വരെയും ബ്ലോക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 21 വരെയും പദയാത്രകളും സംഘടിപ്പിക്കും.
English Summary: Hath Se Hath Jodo Abhiyan Kerala