റിപ്പബ്ലിക് ദിന പരേഡ്; എൻസിസി കേഡറ്റുകൾക്ക് രാജ് ഭവനിൽ സ്വീകരണം നല്‍കി

ncc
എൻസിസി കേഡറ്റുകൾക്ക് രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരണം നൽകിയപ്പോൾ.
SHARE

തിരുവന്തപുരം∙ 2023 റിപ്പബ്ലിക് ദിന പരേഡിലും പ്രധാനമന്ത്രിയുടെ റാലിയിലും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത 116 എന്‍സിസി കേഡറ്റുകള്‍ക്കും (77 ആണ്‍കുട്ടികള്‍, 39 പെണ്‍കുട്ടികള്‍) കമാന്‍ഡര്‍ക്കും ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനിൽ സ്വീകരണം നല്‍കി.

രാജ്യത്തെ 17 എന്‍സിസി ഡയറക്ടറേറ്റുകള്‍ തമ്മിൽ നടന്ന വിവിധ മത്സരങ്ങളിൽ ഒരു സ്വർണം, രണ്ട് വെള്ളി, രണ്ട് വെങ്കലം എന്നീ മെഡലുകള്‍‌ കരസ്ഥമാക്കിയ കേഡറ്റുകളെ ഗവര്‍ണർ അനുമോദിച്ചു. ഡല്‍ഹിയിലെ റിപ്പബ്ലിക് ദിന ക്യാംപ് അനുഭവങ്ങൾ കേഡറ്റുകൾ ഗവര്‍ണറുമായി പങ്കുവച്ചു.

പരിപാടിയില്‍ എൻസിസി അഡീഷനല്‍ ഡയറക്ടർ ജനറല്‍ മേജർ ജനറല്‍ അലോക് ബേരി, ഗ്രൂപ്പ് കമാന്‍ഡര്‍മാർ, കണ്ടിജന്റിന് നേതൃത്വം നല്‍കിയ കേണൽ എസ്.പ്രദീപ് കുമാർ തുടങ്ങിയവര്‍ പങ്കെടുത്തു.

English Summary: Kerala governor appreciate NCC cadets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS