കാസർകോട്∙ പാർട്ടി വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശമയച്ച് സിപിഎം ലോക്കൽ സെക്രട്ടറി. സിപിഎം കാസർകോട് പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയാണ് അശ്ലീല സന്ദേശമയച്ച് വിവാദത്തിലായത്.
മൂന്നു ദിവസം മുൻപാണ് രാഘവന്റെ സന്ദേശം വാട്സാപ്പ് ഗ്രൂപ്പിൽ വരുന്നത്. പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് രാഘവൻ. കേസിന്റെ വിചാരണയ്ക്കായി കൊച്ചിയിലേക്കു പോകുന്നതിനിടെയാണ് ട്രെയിനിൽവച്ച് അയച്ച സന്ദേശമാണെന്നാണ് വിവരം. മറ്റാർക്കോ അയച്ച സന്ദേശം മാറി പാർട്ടി ഗ്രൂപ്പിൽ എത്തിയതാണെന്നാണ് പറയുന്നത്.
അതേസമയം ഭാര്യയ്ക്ക് അയച്ച സന്ദേശമാണ് മാറി ഗ്രൂപ്പിൽ പോയതെന്നാണ് സംഭവം വിവാദമായതിനു പിന്നാലെ രാഘവൻ നൽകിയ വിശദീകരണം. എന്നാൽ സ്ത്രീകൾ അടക്കമുള്ള ഗ്രൂപ്പിൽ അശ്ലീല സന്ദേശമയച്ച രാഘവനെതിരെ നടപടിയെടുക്കണമെന്നാണ് മറ്റു പാർട്ടി അംഗങ്ങളുടെ ആവശ്യം.
English summary: Obscene message in party whatsapp group; CPM local secretary in trouble